Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുലിന്റെ മനപ്പായസം... മോദി കാ പരിവാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് മാറ്റണമെന്ന് മോദിയുടെ ആഹ്വാനം; ഔദ്യോഗിക എക്‌സ് പേജ് കവര്‍ ചിത്രവും മാറ്റി; എന്റെ സഹോദരി മത്സരിച്ചിരുന്നെങ്കില്‍... നരേന്ദ്ര മോദി മൂന്ന് ലക്ഷം വോട്ടിന് തോറ്റേനെ എന്ന് രാഹുല്‍ ഗാന്ധി

12 JUNE 2024 09:03 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധി കാരണം ബിജെപി മറ്റൊരു തന്ത്രം കൂടി മാറ്റി. സമൂഹ മാധ്യമങ്ങളില്‍ പേരിനൊപ്പം മോദി കാ പരിവാര്‍ (മോദിയുടെ കുടുംബം) എന്ന് ചേര്‍ത്തത് മാറ്റാന്‍ നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പേര് നീക്കാന്‍ ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദ്ദേശിച്ചത്. എക്‌സിലാണ് മോദി ഇത് സംബന്ധിച്ച ആഹ്വാനം നടത്തിയത്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള മന്ത്രിസഭാ രൂപീകരണത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ കുടുംബാധിപത്യമാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. എക്‌സില്‍ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് മോദിയുടെ ആഹ്വാനം. മൂന്നാം മോദി മന്ത്രിസഭയിലെ 20 യൂണിയന്‍ കാബിനറ്റ് മന്ത്രിമാരുടെ പേരും അവരുടെ ബന്ധുക്കളായ രാഷ്ട്രീയനേതാക്കളുടെ പേരും അടങ്ങുന്ന പട്ടികയും രാഹുല്‍ പുറത്തുവിട്ടിരുന്നു

 



'എന്നോടുള്ള സ്നേഹത്തിന്റെ അടയാളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ഇന്ത്യയിലുടനീളമുള്ള നിരവധി ആളുകള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ 'മോദി കാ പരിവാര്‍' ചേര്‍ത്തു. അത് എനിക്ക് ഒരുപാട് ശക്തി പകര്‍ന്നു. ഇന്ത്യയിലെ ജനങ്ങള്‍ തുടര്‍ച്ചയായ മൂന്നാം തവണയും എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം നല്‍കി. റെക്കോര്‍ഡിട്ടുകൊണ്ട്, നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ നമുക്ക് ജനങ്ങള്‍ അധികാരം നല്‍കി.

നമ്മളെല്ലാവരും ഒരു കുടുംബമെന്ന സന്ദേശം ഫലപ്രദമായി കൈമാറിയതില്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. അതോടൊപ്പം നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്ന് 'മോദി കാ പരിവാര്‍' എന്നത് നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രദര്‍ശിപ്പിക്കുന്ന പേര് മാറിയേക്കാം, എന്നാല്‍ ഇന്ത്യയുടെ പുരോഗതിക്കായി പരിശ്രമിക്കുന്ന ഒരു പരിവാര്‍ എന്ന നിലയിലുള്ള ഞങ്ങളുടെ ബന്ധം ശക്തവും അഭേദ്യവുമായി തുടരും'

 



അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്‌സ് അക്കൗണ്ടിലെ ചിത്രങ്ങളിലും മാറ്റം വന്നു. ഭരണഘടനയ്ക്ക് മുന്‍പില്‍ തലകുനിച്ച് വണങ്ങുന്ന മോദിയുടെ ചിത്രം കവര്‍ ഇമേജ് ആക്കിയിരിക്കുന്നത്. മാറ്റത്തിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ഭരണഘടന സംരക്ഷണം രാഹുല്‍ ഉയര്‍ത്തിയതിന്റ അന്തരഫലമാണ് ഇതൊക്കെയെന്ന് ജയറാം രമേശ് പ്രതികരിച്ചു.

അതേസമയം പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കില്‍ മോദി തോറ്റേനെയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വാരാണസിയില്‍ പ്രിയങ്ക മത്സരിച്ചിരുന്നെങ്കില്‍ മൂന്ന് ലക്ഷം വോട്ടിന് മോദി തോല്‍ക്കുമായിരുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ 2014 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. വാരാണസിയില്‍ കോണ്‍ഗ്രസിന്റെ അജയ് റായിക്കെതിരെ ആദ്യം പിന്നില്‍ പോയ മോദി, പിന്നീട് 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലിയില്‍ എത്തിയതായിരുന്നു. റായ്ബറേലിയിലെ രാഹുലിന്റെ വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വനത്തിന്റെ ഫലമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയില്‍ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടിയാണ് വിജയം നേടിയതെന്ന് രാഹുലും കൂട്ടിച്ചേര്‍ത്തു.

 



ഇന്ത്യ സഖ്യം ഒന്നിച്ച് ഒറ്റക്കെട്ടായി പോരാടിയതിനാലാണ് രാജ്യത്ത് ഇത്രയും മികച്ച നേട്ടം കൈവരിക്കാനായത്. മോദിയും അമിത് ഷായും ഇന്ത്യയുടെ ഭരണഘടനയെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. അത് ജനം തിരിച്ചറിഞ്ഞത് വഴിത്തിരിവായി. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ അഹങ്കാരത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്തു.

പ്രചാരണവേളയില്‍ സഹകരിച്ചതിന് സമാജ്വാദി പാര്‍ട്ടിക്കും രാഹുല്‍ നന്ദി പറഞ്ഞു. നേരത്തെയും സഖ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിസ്സഹകരണത്തിന്റെ പരാതി എപ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യ സഖ്യത്തിനായി രാജ്യത്തുടനീളമുള്ള എല്ലാ സഖ്യകക്ഷികളും സഹകരിച്ച്, ഒരുമിച്ച് പോരാടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends