തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ ആശ്വാസമായി സ്വർണ വില ഇന്ന് ഇടിഞ്ഞിരിക്കുകയാണ്...ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്...

സ്വർണാഭരണ പ്രേമികള്‍ക്ക് അത്ര സന്തോഷം നല്‍കാതെയാണ് കഴിഞ്ഞ ആഴ്ച സ്വർണവിപണി കച്ചവടം അവസാനിപ്പിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം വില വീണ്ടും 53000 ത്തിന് മുകളിലേക്ക് എത്തുകയായിരുന്നു. ഇതേ നിരക്കില്‍ തന്നെയാണ് അവധി ദിനമായ ഞായറാഴ്ചയും കച്ചവടം തുടർന്നത്. ശനിയാഴ്ച പവന് 480 രൂപ വർധിച്ചതോടെയായിരുന്നു സ്വർണ വില 53200 ലേക്ക് എത്തിയത്. 60 രൂപ കൂടി ഗ്രാം വില 6650 രൂപയുമായി.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6,590 രൂപയിലും പവന് 52,720 രൂപയിലുമായിരുന്നു വെള്ളിയാഴ്ച വ്യാപാരം. ഇവിടെ നിന്നുമാണ് വില വീണ്ടും 53000 ത്തിന് മുകളിലേക്ക് എത്തിയത്. എന്തായാലും അവധിക്ക് ശേഷം തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ ആശ്വാസമായി സ്വർണ വില ഇന്ന് ഇടിഞ്ഞിരിക്കുകയാണ്.
ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 53040 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6630 രൂപയിലേക്കും എത്തി. 22 കാരറ്റിന് സമാനമായി 24 കാരറ്റിലും 18 കാരറ്റിലും ഇടിവുണ്ടായിട്ടുണ്ട്. 57864, 43392 എന്നിങ്ങനെയാണ് യഥാക്രമം 24 കാരറ്റ്, 18 കാരറ്റ് സ്വർണങ്ങളുടെ ഇന്നത്തെ നിരക്ക്.കഴിഞ്ഞ മാസത്തെ റെക്കോർഡ് നിരക്കില്‍ നിന്നും ജൂണ്‍ മാസത്തില്‍ സ്വർണ വില ഇടിയാന്‍ പ്രധാനമായും കാരണമായത് ചൈനയുടെ ഇടപെടലായിരുന്നു. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവെച്ചു എന്ന വാർത്തയോടെകഴിഞ്ഞ ആഴ്ചകളില്‍ സ്വർണ വില മോശമല്ലാത്ത നിലയില്‍ താഴേക്ക് വന്നു. എന്നാല്‍ വർഷാവസാനത്തോടെ യു എസ് പണപെരുപ്പം കുറയുന്നതിന്റെ സൂചനകൾ പുറത്തു വന്നത് ഫെഡ് നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ശനിയാഴ്ചത്തെ വർധനവിന് ഇടയാക്കിയത്.
പവന് 53200 രൂപ എന്ന നിരക്കിലായിരുന്നു ജൂണ്‍ മാസം സ്വർണ വിപണി ആരംഭിച്ചത്. ജൂണ്‍ ഏഴാം തിയതിയിലേക്ക് എത്തിയതോടെ വില 54080 രൂപ എന്ന നിലയിലേക്ക് എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുമായിരുന്നു ഇത്. എന്നാല്‍ തൊട്ടടുത്ത ദിവസം വിലയില്‍ 1520 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ പ്രതിദിന ഇടിവായിരുന്നു ഇത്. അന്ന് രേഖപ്പെടുത്തിയ 52560 രൂപ എന്നതാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധിക്കനുസരിച്ചാണ് സ്വര്‍ണത്തിന് വിലയിടുന്നത്. 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് എന്നിങ്ങനെ വിവിധ പരിശുദ്ധികളില്‍ സ്വര്‍ണം ലഭിക്കും. കൂടുതല്‍ പരിശുദ്ധിയുള്ള സ്വര്‍ണത്തിന് കൂടുതല്‍ വില നല്‍കണം. 24 കാരറ്റ് സ്വര്‍ണത്തിനാണ് ഏറ്റവും കൂടുതല്‍ വില. 14 കാരറ്റിന് വില കുറയും.22 കാരറ്റ് ആണ് കൂടുതലും സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനാണ് 18 കാരറ്റ് സ്വര്‍ണം ഉപയോഗിക്കുന്നത്.ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് (AKGSMA) കാലങ്ങളായി കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും സ്വര്‍ണാഭരണ വിതരണക്കാരും ഈ വില പിന്തുടരുകയാണ് ചെയ്യുന്നത്.ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, ഇവ പ്രകാരം മുംബൈ വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിര്‍ണയിക്കുന്നത്.
https://www.facebook.com/Malayalivartha