Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കാൻ മടികാണിക്കുന്ന പി.സിയെ കൈവിട്ടു?, ഷോണ്‍ ജോര്‍ജിനെ ചേര്‍ത്ത് നിര്‍ത്തി ബി.ജെ.പി, കോട്ടയത്ത് ജോര്‍ജ് കുര്യന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പി.സി ഇല്ലാത്തത് ചര്‍ച്ചയായി, ചടങ്ങില്‍ പങ്കെടുത്ത് ഷോണ്‍...!!

17 JUNE 2024 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൻ.ഡി.എ സീറ്റ് നോട്ടമിട്ടിരുന്ന പി.സി ജോർജിന്റെ കണക്കൂകൂട്ടലുകൾ അപ്പാടെ തെറ്റിച്ചായിരുന്നു അനിൽ ആന്റണിയെ ബി.ജെ.പി നേതൃത്വം അവിടെ സ്ഥാനാർത്ഥിയാക്കിയത്. അതിന്റെ നീരസം പിസി തുറന്നുകാട്ടുകയും ചെയ്തിരുന്നു. കേന്ദ്ര നേൃത്വം എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കാൻ മടികാണക്കുന്ന പി.സി. ജോര്‍ജിനെക്കോള്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ ചേര്‍ത്തു നിര്‍ത്തുന്നതാണ് നല്ലതെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതിനാൽ പി.സി. ജോര്‍ജിനെ പൂണമായും കൈയ്‌വിട്ടും മകന്‍ ഷോണ്‍ ജോര്‍ജിനെ കൂടെ കൂട്ടുകയുമാണ് ബി.ജെ.പി. നേതൃത്വം. കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയത്തെത്തിയ ജോര്‍ജ് കുര്യന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ നിന്നാണ് പി.സി. ജോര്‍ജിനെ ഒഴിവാക്കിയത് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. ചടങ്ങിലേക്ക് ജോർജിന് ക്ഷണം പോലും കിട്ടിയില്ലെന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുള്‍പ്പടെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ പി.സി ജോര്‍ജിന്റെ അഭാവം

അതേസമയം മകന്‍ ഷോണ്‍ ജോര്‍ജ് ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഷോണ്‍ രംഗത്തുവന്നിരുന്നു. ഇതെല്ലാം ഷോണിനോട് നേതൃത്വം അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ കാരണമായി എന്നാണ് വിലയിരുത്തൽ. ക്രൈസ്തവ സമുദയ വോട്ടുകള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ക്കാന്‍ കെല്‍പ്പുള്ള നേതാവായി പി.സി. ജോര്‍ജിനെ കണ്ടെങ്കിലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ അനില്‍ ആന്റണി ഏറ്റുവാങ്ങിയ ദയനീയ പരാജയം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെയും അസംതൃപ്തിക്കു കാരണമായിരുന്നു.

മാത്രമല്ല മലയാളം സംസാരിക്കാൻ അറിയാത്തതും ജന ബന്ധം ഇല്ലാത്തതുമാണ് അനിലിന് പത്തനംതിട്ടയിൽ തിരിച്ചടി ആയതെന്ന് പിസി ജോർജ് പരസ്യ പ്രതികരണം നടത്തിയിരുന്നു. ക്രൈസ്തവർക്കിടയിൽ ഉണ്ടായ ബിജെപി തരംഗത്തെ പത്തനംതിട്ടയിൽ ഉപയോഗിക്കാൻ അനിലിന് കഴിഞ്ഞില്ലെന്നും അനിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെങ്കിലും അത് മാധ്യമങ്ങൾക്ക് മുൻപിൽ പറയില്ലെന്നും പിസി തുറന്നടിച്ചിരുന്നു. ഇതോടെയാണ്  പാര്‍ട്ടിയുടെ ആദ്യകാല ക്രൈസ്തവ മുഖമായ ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് എത്തിച്ചു ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി. തീരുമാനിച്ചതും.

ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനത്തിന് പിന്നാലെ മോഡി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കും  ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവരെ അഭിനന്ദിച്ചും ക്രൈസ്തവ സഭകള്‍ രംഗത്തു വന്നിരുന്നു. ഇതെല്ലാം പുതിയ തുടക്കത്തിന്റെ ശുഭ സൂചനയായാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (5 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (5 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (7 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (7 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (7 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (8 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (8 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (9 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (9 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (9 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (10 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (10 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (10 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (11 hours ago)

Malayali Vartha Recommends