Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ബി.ജെ.പിയുടെ വര്‍ഗീയതയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി സിപിഐഎം കൂട്ട്കൂടാനില്ലന്ന് പിണറായി വിജയന്‍

24 JANUARY 2016 03:21 AM IST
മലയാളി വാര്‍ത്ത.

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി സിപിഐഎം കൂട്ടുകൂടാനില്ലെന്ന് പിണറായി വിജയന്‍. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും വര്‍ഗീയതയ്‌ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ബദല്‍ അല്ല ഇടതുപഷത്തിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. ബി.ജെ.പി ഭരണത്തിലെത്താന്‍ കാരണമായത് കോണ്‍ഗ്രസിന്റെ ജനവിരുദ്ധ ഭരണമാണ്. എന്നാല്‍, അധികാരത്തിലെത്തിയ ബിജെപിയും ജനവിരുദ്ധ ഭരണം തുടരുകയാണ്. മുസ്ലീം ലീഗിന്റെ ആരോപണത്തിന് മറുപടിയായിയാണ് സിപിഐഎം പിബി അംഗം പിണറായി വിജയന്‍ പ്രതികരിച്ചത്.
ഇടതുപക്ഷം വര്‍ഗീയതയെ എതിര്‍ക്കുന്നത് നവ ഉദാരവല്‍ക്കരണ നയങ്ങളെ സ്വാഗതം ചെയ്തുകൊണ്ടാവില്ല. ഇടതുപക്ഷം വര്‍ഗീയതയ്‌ക്കെതിരെ എല്ലാ ഘട്ടത്തിലും പ്രതികരിച്ചിട്ടുണ്ട്. വര്‍ഗീയതയെ നേരിടുമ്പോള്‍ വോട്ടിനെക്കുറിച്ചല്ല ചിന്തിച്ചിട്ടുള്ളത്. മതനിരപേക്ഷതയ്ക്കായി ഉറച്ച നിലപാടാണ് സിപിഎമ്മും ഇടതുപക്ഷവും സ്വീകരിച്ചിട്ടുള്ളതെന്നും പിണറായി പറഞ്ഞു.
ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസിന്റെ ജനവിരുദ്ധനയങ്ങളാണ്. കോണ്‍ഗ്രസിന്റെ വര്‍ഗീയ മനോഭാവത്തോട് ലീഗിന് നിസംഗ സമീപനമാണെന്നും പിണറായി കുറ്റപ്പെടുത്തി.
മുസ്ലീം താല്‍പ്പര്യം സംരക്ഷിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്ന മുസ്ലീം ലീഗിന്റെ നിലപാടാണ് കാപട്യം. ബാബറി മസ്ജിദ് തകര്‍ത്ത സംഘപരിവാറിന് കൂട്ടുനിന്നത് ലീഗിന്റെ ഘടക കക്ഷിയായ കോണ്‍ഗ്രസാണ്. ലീഗ് ഉണ്ടായിരുന്ന നാല് സീറ്റ് സംരക്ഷിക്കാനാണ് ശ്രമിച്ചത്. അന്ന് മതനിരപേക്ഷതയ്ക്കുവേണ്ടി നിലകൊണ്ട വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടെടുത്ത പ്രസ്ഥാനമാണ് സിപിഎം. സംഘപരിവാറിന് നിയമസഭയിലും ലോക്‌സഭയിലും സീറ്റ് ഉറപ്പിക്കാനായി ഉണ്ടായ വടകര ബേപ്പൂര്‍ മോഡലിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കാനും ലീഗിന് മടിയുണ്ടായില്ല.
ഇപ്പോള്‍ ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഉമ്മന്‍ചാണ്ടി തുടരെ തുടരെ എടുത്തിട്ടും അതിനെ എതിര്‍ക്കാന്‍ ലീഗ് തയാറായിട്ടില്ല. വെള്ളാപ്പള്ളി ആര്‍എസ്എസിനെ ശക്തിപ്പെടുത്താന്‍ അവര്‍ക്കൊപ്പം കൂട്ടുചേര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും ലീഗും പ്രതികരിച്ചില്ല. ഈ ഘട്ടത്തിലെല്ലാം സിപിഐഎം പ്രതികരിച്ചു. ഒരു ഘട്ടത്തിലും നിശബ്ദരായില്ല. അങ്ങനെയുള്ള സിപിഎം സംഘപരിവാറിന് അനുകൂല നിലപാടാണ് എടുക്കുത്തതെന്ന ലീഗ് പ്രസ്താവന ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്നതാണ്.
ഇടതുപക്ഷം ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ മാറിമാറി പ്രോത്സാഹിപ്പിക്കുകയാണെന്ന ലീഗിന്റെ പ്രതികരണം വസ്തുതാവിരുദ്ധമാണ്. വര്‍ഗീയതയ്‌ക്കെതിരെ നലപാടെടുക്കാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. സിപിഎം ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിപാടാണ് എടുത്തിട്ടുള്ളത്. അതിന്റെ തെളിവാണ് ഈ രണ്ടു ഭാഗത്തുനിന്നും ഇടതുപക്ഷത്തിനുനേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍.
ബാബു അഴിമതി നടത്തിയത് അദ്ദേഹത്തിന് വേണ്ടി മാത്രമല്ല. ബാബു അഴിമതി നടത്തിയെന്ന് കോടതിക്ക് ബോധ്യമായി. ബാബു സിപിഐമ്മിനെതിരേ ഉന്നയിച്ചത് അസംബന്ധങ്ങളെന്നും പിണറായി പറഞ്ഞു. ചെന്നിത്തലയ്ക്ക് വിജിലന്‍സ് മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാജിവയ്ക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (13 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (53 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (3 hours ago)

Malayali Vartha Recommends