രണ്ടും കല്‍പിച്ച് കേജ്‌രിവാള്‍... കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനു മൂന്നാമതും ഭരണത്തുടര്‍ച്ചയുണ്ടായിട്ടും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തത് കോട്ടമാകും; കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യത്തിനു ശക്തി കൈവന്നതോടെ കെജ്രിവാളിന്റെ വരവ് പ്രശ്‌നമാകും

3 മാസത്തോളം നീണ്ട ജയില്‍വാസത്തിനു ശേഷം അരവിന്ദ് കേജ്‌രിവാള്‍ പുറത്തേക്ക് വരികയാണ്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി ജൂണ്‍ 21നു 3 മാസം തികയാനിരിക്കെയാണു റൗസ് അവന്യൂവിലെ പ്രത്യേക കോടതി കേജ്രിവാളിനു ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. നേരത്തേ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുറച്ചുദിവസം ജാമ്യത്തിലിറിങ്ങിയിരുന്നു. അന്നു സുപ്രീംകോടതിയുടെ ഇടക്കാലജാമ്യം ലഭിച്ച കേജ്രിവാള്‍ കൊളുത്തിവിട്ട കൊടുങ്കാറ്റ് പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ കാര്യമായി പ്രഹരിച്ചിരുന്നു.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്കു സീറ്റുകള്‍ ഗണ്യമായി കുറഞ്ഞതിന്റെ ക്രെഡിറ്റ് കേജ്‌രിവാളിനു കൂടിയുള്ളതാണ്. ജൂണ്‍ രണ്ടിന് അദ്ദേഹം തിരികെ ജയിലില്‍ പ്രവേശിച്ചു. ജാമ്യം കിട്ടിയ കേജ്‌രിവാള്‍ വെള്ളിയാഴ്ച ജയില്‍മോചിതനായേക്കും. മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടിയെയും (എഎപി) കേജ്രിവാളിനെയും പ്രതിചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമര്‍പ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആദ്യമായാണു രാഷ്ട്രീയ പാര്‍ട്ടിയും നിലവിലെ മുഖ്യമന്ത്രിയും പ്രതിചേര്‍ക്കപ്പെട്ടതെന്നതും ചരിത്രം. തിഹാര്‍ ജയിലിന് അകത്തേക്കു കയറിയ മുഖ്യമന്ത്രിയായല്ല, മറിച്ച് ആം ആദ്മി പാര്‍ട്ടിയുടെയും ഇന്ത്യാസഖ്യത്തിന്റെയും അമരക്കാരനായാണു കേജ്രിവാള്‍ പുറത്തിറങ്ങുന്നത്. കേജ്രിവാള്‍ ജയിലില്‍ കിടന്ന നാളുകളില്‍ ഡല്‍ഹി, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഭാര്യ സുനിത കേജ്രിവാള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി. ബിജെപിക്കെതിരെ എഎപിയും ഇന്ത്യാ മുന്നണിയും കേജ്രിവാളിന്റെ അറസ്റ്റും ജയില്‍വാസവും മൂര്‍ച്ചയേറിയ പ്രചാരണായുധമാക്കി. കേജ്രിവാള്‍ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി ഇന്ത്യാസഖ്യത്തിന്റെ റാലികളും നടന്നു.
മറാത്തയിലെ ഗ്രാമത്തലവന്‍ അണ്ണാ ഹസാരെയെ രണ്ടാംഗാന്ധിയെന്നു വിശേഷിപ്പിച്ചാണു പൊതുരംഗത്ത് കേജ്രിവാള്‍ പ്രത്യക്ഷനായത്. ഹസാരെയുടെ നിരാഹാര സമരത്തിന്റെ അരങ്ങും അണിയറയും കയ്യടക്കി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും നയിക്കാനുമുള്ള ഊര്‍ജതന്ത്രം സ്വന്തമാക്കി. രണ്ടു ദശാബ്ദത്തിലേറെയായി ഡല്‍ഹിയില്‍ അധികാരത്തിനു പുറത്തുനില്‍ക്കുകയാണു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആഞ്ഞുശ്രമിച്ചിട്ടും ഡല്‍ഹി കിട്ടിയിരുന്നില്ല.
അതിന് ഒറ്റ ഉത്തരമേയുള്ളൂ കേജ്‌രിവാള്‍. 'പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍' എന്ന പ്രതിച്ഛായ സൂക്ഷിച്ചാണ് എഎപി കളത്തിലിറങ്ങിയത്. പല പ്രമുഖ നേതാക്കളും വിട്ടുപോയിട്ടും പലരും അറസ്റ്റിലായിട്ടും പാര്‍ട്ടിയില്‍ പടലപിണക്കങ്ങള്‍ ഉണ്ടായിട്ടും കേജ്രിവാള്‍ സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞില്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തും, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര തീരുമാനത്തെ പിന്തുണച്ചും, കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും ശുദ്ധജലവും നല്‍കിയുമാണു പ്രായോഗിക രാഷ്ട്രീയക്കാരനായി കേജ്‌രിവാള്‍ നിലയുറപ്പിച്ചത്.
75 വയസ്സ് പിന്നിട്ടാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും പകരം അമിത് ഷാ വരുമെന്നും അനുമാനിച്ച് പൊതുതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിതിരിച്ചുവിട്ട കുശാഗ്രബുദ്ധിക്കാരനാണു കേജ്രിവാള്‍. രാജ്യം നാലാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുമ്പോഴാണ്, ജയിലില്‍ നിന്നിറങ്ങിയ ശേഷമുള്ള ആദ്യ യോഗത്തില്‍തന്നെ കേജ്രിവാള്‍ കളം നിറഞ്ഞത്. ജയിച്ചാലും മോദി അടുത്ത വര്‍ഷം വരെ മാത്രമേ പ്രധാനമന്ത്രി പദത്തിലുണ്ടാകൂവെന്നും മോദി വോട്ടു തേടുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണെന്നും കേജ്രിവാള്‍ പറഞ്ഞു. അതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നതായും ആരോപിച്ചു. പിന്നാലെ വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയെന്നതും കേജ്രിവാളിന്റെ വാക്കുകളുടെ മൂര്‍ച്ചയ്ക്കുള്ള തെളിവായി.
ബിജെപിയുടെ ഭരണഘടനയില്‍ 75 വയസ്സെന്ന പരിധിയില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്. മോദി കാലാവധി പൂര്‍ത്തിയാക്കുമെന്നും ഭാവിയിലും അദ്ദേഹം തന്നെ ഇന്ത്യയെ നയിക്കുമെന്നും അമിത് ഷാ മറുപടി നല്‍കി. എന്തായാലും പുറത്തിറങ്ങിയ കെജ്രിവാളിനെ പേടിക്കണം.
https://www.facebook.com/Malayalivartha

























