പ്രതി ബിനോയിയെ പോക്സോ കോടതി 3 ദിവസെത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു...

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നെടുമങ്ങാട് സ്വദേശി ബിനോയി (21) യെ തിരുവനന്തപുരം പോക്സോ കോടതി 3 ദിവസെത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാനാണ് കോടതി ഉത്തരവ്.
പ്രതി പെൺകുട്ടിയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ച സ്ഥലങ്ങൾ, ഗർഭച്ചിദ്രത്തിന് വിധേയമാക്കിയ സ്ഥലം, ഗർഭചിദ്ര മരുന്ന് നൽകിയ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ എത്തിച്ച് ഉള്ള തെളിവു ശേഖരണം, സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കൽ എന്നീ ആവശ്യങ്ങൾക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൂജപ്പുര പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.
https://www.facebook.com/Malayalivartha

























