മാസപ്പടി കേസിൽ ഇഡിയുടെ ചോദ്യം ചെയ്യൽ, സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും നേരിട്ട് ഹാജരാകാനാകില്ലെന്നും ശശിധരന് കര്‍ത്ത...!

മാസപ്പടി കേസിൽ ഇഡിയുടെ നടപടി ചോദ്യം ചെയ്തുള്ള സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന് കര്‍ത്തയും മൂന്ന് ഉദ്യോഗസ്ഥരും നല്കിയ ഹര്‍ജിയിലാണ് വാദം. ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഇന്ന് വിശദമായ വാദം കേള്‍ക്കും. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും നേരിട്ട് ഹാജരാകാനാകില്ല. ഈ സാഹചര്യത്തില്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശശിധരന് കര്‍ത്ത ഹര്‍ജിയിൽ പ്രധാന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇത് കൂടാതെ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിളയെ രാത്രി മുഴുവന്‍ തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണ് എന്ന് സിഎംആര്‍എല്‍ അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലുത്ര വാദമുയര്‍ത്തി. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രം ചോദ്യം ചെയ്യാനാണ് നിയമപരമായ അനുമതി. സൂര്യാസ്തമയത്തിനപ്പുറം സ്ത്രീയെ എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്നുമായിരുന്നു സിഎംആര്‍എലിന്റെ വാദം. വനിതാ ഓഫീസറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തതെന്നും ചോദ്യം ചെയ്തത് നിയമപരമെന്നുമായിരുന്നു ഇഡിയുടെ അഭിഭാഷകന്റെ മറുപടി.
കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും കഴിഞ്ഞ ദിവസം ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മാത്യു കുഴല്നാടന് നല്കിയ റിവിഷന്‍ ഹരജിയിലായിരുന്നു നടപടി. സിഎംആര്‍എല്‍ ഉള്‍പ്പെടെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് കെ ബാബുവിൻ്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നത്. മുഖ്യമന്ത്രി, മകള്‍ വീണ വിജയന്, സി.എം.ആര്.എല്‍. അടക്കമുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























