ഗർഭഛിദ്രം നടത്താൻ ബിനോയ് ഗുളികകൾ വാങ്ങി നിർബന്ധിച്ച് നൽകി; മാനസിക സമ്മർദ്ദത്തിലായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തു:- വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലും, പ്രതിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തും...

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നെടുമങ്ങാട് സ്വദേശി ബിനോയി (21) യെ തിരുവനന്തപുരം പോക്സോ കോടതി 3 ദിവസെത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാനാണ് കോടതി ഉത്തരവ്. പ്രതി പെൺകുട്ടിയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ച സ്ഥലങ്ങൾ, ഗർഭച്ചിദ്രത്തിന് വിധേയമാക്കിയ സ്ഥലം, ഗർഭചിദ്ര മരുന്ന് നൽകിയ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ എത്തിച്ച് ഉള്ള തെളിവു ശേഖരണം, സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കൽ എന്നീ ആവശ്യങ്ങൾക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൂജപ്പുര പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.
ബിനോയ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും പെൺകുട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ബിനോയ് ആണെന്നും പൊലീസ് വ്യക്തമാക്കി. ഗർഭഛിദ്രം നടത്തിയ ശേഷവും പെൺകുട്ടിയെ പീഡിപ്പിച്ചു. ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകൾ വാങ്ങി നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് കോടതിയെ അറിയിച്ചു.നേരത്തെ അന്വേഷണത്തില്‍ പെൺകുട്ടിയെ മുൻസുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി തെളിഞ്ഞിരുന്നു. പ്രായപൂർത്തിയാകും മുമ്പാണ് പീഡനം നടന്നത്. സുഹൃത്ത് ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടി എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പ്രതിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകള്‍ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടിൽ കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോർട്ട്.
ഗര്‍ഭഛിദ്രത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനുപുറമെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി പെണ്‍കുട്ടിയെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തി. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ പീഡനത്തിന് വിധേയനാക്കിയ പ്രതിയെ കസ്റ്റഡില്‍ ചോദ്യം ചെയ്താലേ സത്യം വെളിവാകൂ എന്ന പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിച്ചു.
പ്രതി പെണ്‍കുട്ടിയുമായി പോയ വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലും, പ്രതിയുടെ വീട്ടിലും എത്തിച്ച് തെളിവെടുക്കണം. പ്രതി പെണ്‍കുട്ടിയുമായി പോകാന്‍ ഉപയോഗിച്ച വാഹനം കണ്ടെടുക്കണം, പ്രതി പെണ്‍കുട്ടിക്ക് മരുന്ന് വാങ്ങി നല്‍കിയതിന്റെ തെളിവ് ശേഖരിക്കാനുണ്ട്, മാത്രമല്ല പ്രതിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കേണ്ടതുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ട മൂന്ന് ദിവസം പോലീസ് കസ്റ്റഡി കോടതി അനുവദിച്ചു. കേസ് കെട്ടിചമച്ചതാണെന്നും പോലീസ് കസ്റ്റഡിയുടെ ആവശ്യമില്ലെന്നുമുളള പ്രതിഭാഗം വാദം കോടതി തള്ളി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
ജീവനൊടുക്കുന്നതിന്റെ തലേദിവസം അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശത്തിൽ വീട് മാറണമെന്നല്ലാതെ പെൺകുട്ടി മറ്റൊന്നും പറഞ്ഞിരുന്നില്ല. മുറിയിൽ വാതിലടച്ച് ഇരിക്കുകയായിരുന്നു. തന്റെ മരണത്തിന് ആരും ഒന്നും ചെയ്തിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കേണ്ടെന്നും മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ബിനോയിയ്ക്കെതിരെ വ്യക്തമായ സൂചനകൾ ഈ ആത്മഹത്യാ കുറിപ്പിലുണ്ട്.
ബിനോയിയോടു പറയണം സന്തോഷമായിരിക്കാൻ. ഇനി തോൽവികൾ ഏറ്റുവാങ്ങാൻ സാധിക്കില്ലയെന്നും കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. കൗൺസിലിങ്ങിനു വിധേയയായി പെൺകുട്ടി രണ്ടു മാസമായി മരുന്നു കഴിച്ചുവരികയായിരുന്നു. ബിനോയിയുടെ സുഹൃത്തുക്കൾ പെൺകുട്ടിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഈ സുഹൃത്തുക്കളിലേക്കും അന്വേഷണം കടക്കും.
അതിനിടെ പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിനടുത്തായി വൻ മാഫിയ സജീവമാണ്. മയക്കു മരുന്ന് മാഫിയയ്ക്ക് പിന്നിൽ ചില ടാറ്റു കേന്ദ്രങ്ങളുമുണ്ട്. ഇവരെല്ലാം ചേർന്നൊരുക്കിയ ചതിക്കുഴിയാണ് പെൺകുട്ടിയുടെ ജീവനെടുത്തതെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഈ പെൺകുട്ടിയുടെ സഹപാഠിയും ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതും ദുരൂഹമാണ്. ഇതിൽ വ്യക്തമായ അന്വേഷണം നടന്നുമില്ല.
https://www.facebook.com/Malayalivartha

























