യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു; എയർ അറേബ്യയിൽ തീപിടിത്തം; നിലവിളിച്ച് യാത്രക്കാർ

എയർ അറേബ്യയിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെ അബുദാബിയിൽനിന്നു കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന എയർ അറേബ്യയിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് വിമാനത്തിനു തീപിടിച്ചത്. തീ കണ്ടതോടെ യാത്രക്കാർ എക്സിറ്റ് ഡോറുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു.
സഹയാത്രികർ പവർ ബാങ്ക് ചവിട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു . പവർ ബാങ്ക് കൈവശം വച്ച മലയാളി യുവാവിനെയും സഹോദരിയെയും അധികൃതർ തടഞ്ഞു. കൂടാതെ എക്സിറ്റ് ഡോറുകൾ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ച രണ്ടുപേരെയും ഉദ്യോഗസ്ഥർ തടഞ്ഞു.
അതേസമയം കഴിച ദിവസം യാത്രക്കിടെ വിമാനത്തിന് തീപിടിച്ചു. ടേക്ക് ഓഫ് ചെയ്ത് 15 മിനിറ്റിന് ശേഷമാണ് വിമാനത്തിന്റെ വലത് എഞ്ചിന് തീപിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ മലേഷ്യൻ എയർലൈൻസ് വിമാനം ഹൈദരാബാദിൽ നിന്ന് ക്വാലാലംപൂരിലേക്ക് പോകവേയാണ് സംഭവം.
ഈ സമയം ജീവനക്കാരുൾപ്പെടെ 138 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എഞ്ചിനിൽ തീ കണ്ടെത്തിയ ഉടൻ തന്നെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിനാൽ വൻ അപകടം ഒഴിവായി.
https://www.facebook.com/Malayalivartha

























