ജിദ്ദയിലേക്ക് പോകവെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, കോഴിക്കോട് നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാന്റിംഗ്

വിമാനയാത്രയ്ക്കിടെ ചില യാത്രക്കാരക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഈ സമയം വിമാനം എമർജൻസി ലാൻഡിങ് നടത്താറുണ്ട്. കഴിഞ്ഞ ദിവസം സമാനമായ സംഭവം ഉണ്ടായിരിക്കുകയാണ്. ജിദ്ദയിലേക്ക് പോകവെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം കണ്ണൂരിൽ അടിയന്തര ലാന്‍ഡിങ് നടത്തി. ബുധാഴ്ച രാത്രി കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6ഇ-65 വിമാനത്തിലാണ് സംഭവം ഉണ്ടായത്. മലപ്പുറം സ്വദേശിയായ യാത്രക്കാരിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
സൗദിയിലെ തായിഫിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് ഏഴു വയസ്സുള്ള മകനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവര്‍. വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ ക്യാബിന് ക്രൂ അംഗങ്ങള്‍ പ്രാഥമിക ശുശ്രൂഷ നല്കി. വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ ഉടൻ തന്നെ ഇവരെ പരിശോധിക്കുകയു ചെയ്തു. തുടര്‍ന്ന് വിമാനം കണ്ണൂരിൽ അടിയന്തര ലാന്റിംഗ് നടത്തുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ യുവതിയെ വിദഗ്ധ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ മാസവും ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാമധ്യേയായിരുന്നു സമാനമായ സംഭവം ഉണ്ടായി. ശ്വാസതടസ്സം അനുഭവപ്പെട്ട യുവതി പൊടുന്നനെ അനക്കമില്ലാതെ വിമാനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം എന്തുചെയ്യണമെന്നറിയാതെ കാബിൻ ക്രൂവും മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. യുവതിയുടെ കൂടെ ഉണ്ടായിരുന്ന ഭർത്താവ് കരയാനും തുടങ്ങിയതോടെ വിമാനത്തിലുള്ളവരുടെ സഹായം എയർഹോസ്റ്റസ് തേടുകയായിരുന്നു. ഭാഗ്യവശാൽ യുവ ഡോ. ലഹൽ മുഹമ്മദ് ഈ വിമാനത്തിൽ ഉണ്ടായിരുന്നു.
ഉടൻ തന്നെ ഡോ. ലഹൽ മുഹമ്മദ് നടത്തിയ പ്രാഥമിക ശുശ്രൂഷയിലൂടെ യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തി. ദുബായിലെത്തിച്ച യുവതി പിന്നീട് ചികിത്സ തേടുകയായിരുന്നു. എംബിബിഎസ് പഠനവും ഇന്റേൺഷിപ്പും പൂർത്തിയാക്കി റാസൽഖൈമയിലുള്ള മാതാപിതാക്കൾക്ക് അരികിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഡോ. ലഹൽ. റാക്പാക്ക് എംഡിയും കാസർകോട് ഉദുമ കാപ്പിൽ സ്വദേശിയുമായ ടി.വി. അബ്ദുല്ലയുടെയും ജാസ്മിൻ അബ്ദുള്ളയുടെയും മകനാണ് ഡോ. ലഹൽ മുഹമ്മദ്.
https://www.facebook.com/Malayalivartha

























