ഒ.ആർ. കേളുവിൽ നിന്നും ദേവസ്വം വകുപ്പ് തട്ടിപ്പറിച്ചതെന്തിന്? അടിമക്കൂട്ടത്തിൽ റിബലുകൾ വേണ്ട

നായിട്ടാണ് എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇ.കെ. നായനാർ മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമ മന്ത്രിയും അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നിയമസഭാ സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന് വളരെ വിപുലമായ രാഷ്ട്രീയ പാരമ്പര്യമാണുള്ളത്. പിണറായി വിജയനൊപ്പം മന്ത്രിയായിരുന്ന വ്യക്തിയാണ് രാധാകൃഷ്ണൻ.ഇത്രയും സീനിയറായ ഒരു നേതാവ് തൻറെ കൈയിൽ ഒതുങ്ങില്ലെന്ന് പിണറായി കരുതിയെങ്കിൽ അദ്ദേഹത്തെ തെറ്റു പറയാനാവില്ല.അതുകൊണ്ടാണ് ഗ്ലാമർവകുപ്പിന് അദ്ദേഹത്തിന് നൽകാതിരുന്നത്.
രാധാകൃഷ്ണൻ ആരെയും തലയിലെടുത്ത് പ്രതിഷ്ഠിക്കുന്ന ഒരു നേതാവല്ല. സ്വന്തം കാര്യം സുതാര്യവും സത്യസന്ധവുമായി നോക്കി മുന്നോട്ടുപോകുന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന് അപ്രധാനമായ ഒരു വകുപ്പു നൽകി ഒതുക്കുകയാണ് പിണറായി ചെയ്തത്. മുമ്പ് എ.കെ. ബാലനോട് ചെയ്തതും ഇതു തന്നെയായിരുന്നു.ബാലന് നിയമവകുപ്പ് പോലെ ഒരു പ്രധാന വകുപ്പു നൽകി. രാധാകൃഷ്ണന് ദേവസ്വം വകുപ്പു നൽകിയെങ്കിലും അത് ഏറെ വിവാദങ്ങൾക്ക് ഇട നൽകുന്നതാണ്.പരിണിത പ്രജ്ഞനായ രാധാകൃഷ്ണൻ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരെയും പിണക്കാത്ത പക്വതയാർന്ന തീരുമാനങ്ങൾ മാത്രമേ എടുക്കുകയുള്ളു. ഇതും സമ്പത്തിനെ നിയമിക്കാൻ ഒരു കാരണമായിട്ടുണ്ട്. രാധാകൃഷ്ണനുമായി ഒരു കൈയകലം പിണറായിക്കുണ്ട്.ആ വകുപ്പിൽ നടക്കുന്ന ദൈനംദിന കാര്യങ്ങൾ അറിയാൻ മുഖ്യമന്ത്രിക്ക് വിഷമമുണ്ടായിരുന്നു. സമ്പത്ത് വന്നതോടെ ആ വിഷമം മാറി.
സമ്പത്തിനെ പോലെ ഇത്രയും അനുസരണ ശീലമുള്ള നേതാക്കൾ സി പി എമ്മിൽ കുറവാണ്. സമ്പത്തിനെ പോലെ മുഖ്യമന്ത്രിയോട് കുറുള്ള നേതാക്കളും കുറവാണ്. ഡൽഹിയിൽ കേരള സർക്കാരിൻറെ പ്രതിനിധിയായി സമ്പത്തിനെ നിയമിച്ചത് തന്നെ പിണറായിക്ക് അദ്ദേഹത്തോടുള്ള പ്രതിപത്തി കാരണമാണ്. സമ്പത്തിന് കാബിനറ്റ് റാങ്ക് നൽകിയത് പിണറായിക്കുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ്. സമ്പത്തിനെതിരെ നിരന്തരം വാർത്തകൾ വന്നിട്ടും പിണറായി അതൊന്നും കൂസാക്കിയില്ല.മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള സമ്പത്ത് ലാവ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൃത്യമായി ഇടപെട്ടിരുന്നു.ഡൽഹി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായി അടുപ്പം പുലർത്തുന്ന സമ്പത്തിന് കേരള സർക്കാരിന് ഡൽഹിയിൽ ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.കൊറോണ കാലത്ത് അദ്ദേഹം ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയിട്ട് മടങ്ങിപ്പോയില്ല.
കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി എ.സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണെന്നാണ് കൊടുക്കുന്നിൽ പറഞ്ഞത്. സമ്പത്ത് ഷാഡോ മിനിസ്റ്ററാണെന്നാണ് കൊടുക്കുന്നിൽ പറയുന്നത്.
കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ.രാധാ കൃഷ്ണന് മേലേക്കൂടി എ.സമ്പത്തിനെ പ്പോലെയൊരു നേതാവിനെ 'ഷാഡോ മിനിസ്റ്റർ' ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തി ന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നില്ലായെന്നതിന്റെയും, സി.പി.എമ്മിന്റെ ദളിത് സ്നേഹം കേവലം തൊലിപ്പുറത്തു മാത്രമാനുള്ളത്.
കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കൺട്രോൾ' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചതെന്നും അങ്ങനെയെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള ആർജവം രാധാകൃഷ്ണൻ കാണിക്കണമെന്ന് അന്ന് അഭിപ്രായം ഉയർന്നിരുന്നു .ഒപ്പം തന്നെ എ.സമ്പത്തെന്ന, 'സി.പി.എം വെള്ളാന'യെ നികുതിപ്പണം നൽകി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികൾ തന്നെ ചോദിക്കേണ്ടതായിരുന്നു. .
ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ.രാധാകൃഷ്ണ ന്റെ ഓഫിസിൽ 'സൂപ്പർ മന്ത്രിയായി' അവരോധിച്ചത് ദളിതരോടുള്ള സി.പി.എം അവഹേളനത്തി ന്റെ പുതിയ രീതിയായിരുന്നു.
സമ്പത്തിൻറെ നിയമനത്തിൽ എതിർപ്പുള്ള നിരവധി നേതാക്കൾ സി പി എമ്മിലുണ്ടായിരുന്നു.. സമ്പത്തിന് വളരെ മികച്ച ശമ്പളവും സ്റ്റാഫും കാറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പാർട്ടി നൽകി. ഇത് രാധാകൃഷ്ണനെ ഒതുക്കാനുള്ള തന്ത്രമായിരുന്നു. രാധാകൃഷ്ണന്റെ വകുപ്പിന് പണം അനുവദിക്കാൻ പോലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയാറായില്ല. ദേവസ്വം വകുപ്പിനെ പൊളിക്കാൻ തുടക്കം മുതൽ പിണറായി ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴും കടകംപള്ളി സുരേന്ദ്രനെ പോലെ പിണറായിയുടെ അടിമയായി നിൽക്കാൻ രാധാകൃഷ്ണൻ തയ്യാറായിരുന്നില്ല. ശബരിമലയിൽ പിണറായി നിർദ്ദേശിച്ച മാറ്റങ്ങളൊന്നും നടപ്പാക്കാൻ രാധാകൃഷ്ണൻ തയ്യാറായില്ല. രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു പിണറായി. അങ്ങനെയാണ് അദ്ദേഹം എം.പിയായത്.
ഒ.ആർ. കേളു എന്ന മന്ത്രി തനിക്ക് വഴങ്ങാത്തതുകൊണ്ടല്ല പിണറായി ദേവസ്വം ഏൽപ്പിക്കാതിരുന്നത്. ഇപ്പോൾ പിണറായി മന്ത്രിസഭയിൽ അദ്ദേഹത്തിന്റെ വിശ്വസ്തൻ മന്ത്രി വി.എൻ. വാസവനാണ് . ദേവസ്വം വാസവനെ ഏൽപ്പിച്ചാൽ തനിക്ക് ക്ഷേത്രങ്ങൾ നിയന്ത്രിക്കാനാവുമെന്ന്
മുഖ്യമന്ത്രി കരുതുന്നു. ഒ. ആർ. കേളുവിന്റെ പരിചയക്കുറവ് ദേവസ്വം ഭരണത്തെ ബാധിക്കുമെന്ന് പിണറായി കരുതുന്നില്ല. ദേവസ്വം വകുപ്പ് പിണറായിയുടെ ദൗർബല്യമാണ്. വിശ്വാസ ലംഘനങ്ങൾ പിണറായിയുടെ ഇഷ്ട വിഷയമാണ്. ലോക സഭാ തിരഞ്ഞടുപ്പിൽ തോറ്റതോടെ പിണറായിക്ക് വിശ്വാസികളോടുള്ള വിരോധം വർധിച്ചു. ബി ജെ പി യുടെ വളർച്ചക്ക് കാരണം ഹിന്ദുക്കളാണെന്നാണ് പിണറായി കരുതുന്നത്. പൂർണ വിശ്വസ്തനായ വാസവനെ ദേവസ്വം ഏൽപ്പിച്ചാൽ ആ വകുപ്പിന്റെ പണി തീർക്കാമെന്ന് മുഖ്യൻ കരുതുന്നു. പാർലെമെന്ററി വകുപ്പ് കൂടി ഏറെടുത്തത് ദേവസ്വം വകുപ്പ് മാത്രം ഏറ്റെടുത്തെന്ന് അറിയാതിരിക്കാനാണ്. ഒ. ആർ. കേളു എന്ന സാധാരണക്കാരനായ കമ്യൂണിസ്റ്റിനെ സഹായിക്കാൻ സി പി എം നേതൃത്വത്തിൽ ആരും ഉണ്ടായിരുന്നില്ല. സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും കേളുവിൽ നിന്ന് രണ്ട് നല്ല വകുപ്പുകൾ വലിച്ചുപറിച്ചിട്ടും ആരും മിണ്ടിയില്ല.ഒരു കെ. രാധാകൃഷ്ണനെ കൂടി സ്യഷ്ടിക്കാൻ പിണറായി തയ്യാറല്ല.
https://www.facebook.com/Malayalivartha

























