തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആൺസുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി; ബിനോയ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; പെൺകുട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ബിനോയ് ആണെന്നും പൊലീസ്

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെതിരെയുള്ള മാതാപിതാക്കളുടെ ആരോപണങ്ങൾ ശരി വയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരിക്കുകയാണ് ആൺസുഹൃത്തിനെതിരെ. ബിനോയ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി.
പെൺകുട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ബിനോയ് ആണെന്നും പൊലീസ് . ഗർഭഛിദ്രം നടത്തിയ ശേഷവും പെൺകുട്ടിയെ പീഡിപ്പിച്ചു. ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകൾ വാങ്ങി നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് കോടതിയെ അറിയിച്ചു.നേരത്തെ അന്വേഷണത്തില് പെൺകുട്ടിയെ മുൻസുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി തെളിഞ്ഞിരുന്നു. പ്രായപൂർത്തിയാകും മുമ്പാണ് പീഡനം നടന്നത്. സുഹൃത്ത് ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടി എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാളെ കഴിഞ്ഞദിവസം പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡിലാക്കി.
പെൺകുട്ടിയുമായി ഇയാൾ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് പല തവണ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.അഞ്ച് മാസം മുമ്പാണ് ഇവർ തമ്മിൽ ബന്ധം വേർപിരിയുന്നത്. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെങ്കിലും പെൺകുട്ടിക്ക് ആ സമയത്ത് 18 വയസ് തികഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha

























