ഗോവിന്ദന്റെ ആട്ടും തുപ്പും കേട്ടിരുന്നു ! താനാരാടോന്ന് ഒരുത്തനേലും ചോദിച്ചോ;സിപിഎം നേതാക്കള്‍ക്ക് മുന്നില്‍ നട്ടെല്ല് വളഞ്ഞ് നില്ക്കും മുഖ്യധാരാ മാധ്യമങ്ങള്‍,നട്ടെല്ലില്ലാത്ത മാധ്യമവര്ഗ്ഗത്തോട് പരമപുച്ഛം,ചാനലുകാരെ പൊളിച്ചടുക്കി ശക്തിധരന് രംഗത്ത്,പാര്‍ട്ടി സെക്രട്ടറി പിണറായി അടിമയെന്ന് പരിഹാസം

സിപിഎമ്മിന്റെ ഡ്രില്‍ മാസ്റ്റര്‍ക്ക് മുന്നില്‍ നട്ടെല്ല് വളഞ്ഞ് നില്ക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെ കണ്ടിട്ട് കാര്‍ക്കിച്ച് തുപ്പാന്‍ തോന്നി. ഗോവിന്ദന്റെ ആട്ടും കേട്ടിരുന്നു നട്ടെല്ലില്ലാത്ത വര്‍ഗ്ഗം. അന്തിച്ചര്‍ച്ചയില്‍ ഇവര്‍ സിപിഎമ്മിനെ മലര്‍ത്തിയടിച്ചെന്ന് അവകാശപ്പെടും എന്നാല്‍ നേതാക്കന്മാരെ കൈയ്യില്‍ കിട്ടിയാലോ അവരുടെ ധാര്‍ഷ്ട്യവും കേട്ട് പഞ്ചപുച്ഛമടക്കി ഇരിക്കും. മുന്‍പ് കടക്ക് പുറത്തെന്ന് പിണറായി ആട്ടിയപ്പോള്‍ പോയി പണിനോക്ക് അതൊക്കെ പാര്‍ട്ടി ആപ്പീസില്പ്പോയി വിരട്ടിയാല്‍ മതിയെന്ന് മറുപടി കൊടുത്തിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ഗോവിന്ദന് ഉള്‍പ്പെടെ ഒരു സഖാക്കളും മാധ്യമങ്ങളെ അവഹേളിക്കാന്‍ വരില്ലായിരുന്നു. മാധ്യമ മുതലാളിമാര്‍ രാഷ്ട്രീയക്കാരുടെ കാല് നക്കുന്നതിന് പൊതുഇടത്തില്‍ നാണകെടേണ്ടി വരുന്നത് മാധ്യമപ്രവര്‍ത്തകരാണ്.
മാധ്യമ സുഹൃത്തുക്കളെ , നിങ്ങളെ ആരെയും നിന്ദിക്കാന്‍ എഴുതുന്നതല്ല. നിങ്ങള്‍ സര്വ്വകലാവല്ലഭന്മാരാണ് . ഇക്കൂട്ടത്തില്‍ സവ്യസാചികളുണ്ട് . എല്ലാവരോടും എനിക്ക് ബഹുമാനമാണ്. ആര്‍ജ്ജവമുള്ള ഏതാനും പേര് അക്കൂട്ടത്തിലുണ്ട്. മിടു മിടുക്കികളും ഉണ്ട്. അവരെ സമൂഹത്തിന് ആവശ്യവുമുണ്ട്. പക്ഷെ മാധ്യമ ധാര്‍മ്മികതയുടെ എല്ലാ അതിരുകളും ലംഘിച്ചു ഏകാധിപത്യത്തെ കെട്ടിപ്പുണരുന്ന മാധ്യമ പ്രവര്‍ത്തനം കാണുമ്പോള്‍ ഉള്ളം കൈ തരിച്ചു പൊട്ടുന്നു. അസഹിഷ്ണുവാകുന്നു. രണ്ട് കൊടുത്താലോ എന്നു ഈ പ്രായത്തിലും തോന്നിപ്പോകുന്നു. എം വി ഗോവിന്ദനെപ്പോലുള്ളവര്‍ കരണക്കുറ്റിക്ക് അടിതരുമ്പോള് നാവ് കൊണ്ടെങ്കിലും ഒന്ന് മുരളണ്ടെ? ഇന്നലെ ഡ്രില്‍ മാസ്റ്റര്‍ നിങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞതെന്താ? 'നിങ്ങള്‍ കുറേക്കാലമായില്ലേ ഇങ്ങിനെ പറയാന്‍ തുടങ്ങിയിട്ട്' എന്നിട്ട് 99 സീറ്റ് നേടി ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വന്നില്ലേ എന്ന് ഗോവിന്ദന് മുഖത്തടിച്ചു ചോദിച്ചപ്പോള്‍ മനോരമക്കാരാ ,മാതൃഭൂമിക്കാരാ നിന്റെയൊക്കെ നട്ടെല്ല് ആരുകൊണ്ടുപോയി? ആരാണ് ഈ ഗോവിന്ദന്? നിങ്ങള്‍ക്ക് താത്വിക ആചാര്യന് ആയിരിക്കും. കമ്മ്യുണിസ്റ്റുകാര്‍ക്ക് വെറും ഡ്രില്‍ മാസ്റ്റര്‍. നട്ടെല്ലോടെ അങ്ങിനെ പറഞ്ഞു പടിക്ക്.
കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അതിന്റെ പൊളിറ്റ് ബ്യൂറോയിലേക്ക് ഒരു ശിങ്കിടിയെ തിരുകി കയറ്റാന്‍ തക്ക തലയെടുപ്പ് ഒരാള്‍ക്ക് ഉണ്ടാകുമ്പോഴാണോ അതോ അതുക്കും മേലെയുള്ള ഉപജാപക ക്രിയകള്‍ക്ക് വഴിതെളിഞ്ഞു കിട്ടുമ്പോഴാണോ കമ്മ്യൂണിസ്റ്റ് കുലത്തില്‍ ഒരു അടിമ ഉണ്ടാകുന്നത് എന്ന് പഠിക്കണം? അതിന് ആരും പിടിച്ചു വിഴുങ്ങിക്കളയുകയില്ല. ആ വംശപരമ്പര ഇപ്പോള്‍ കേരളത്തില്‍ എത്തിനില്‍ക്കുന്നത് ആരിലാണ് . അങ്ങിനെ ഉണ്ടായ ലക്ഷണമൊത്ത അടിമയുടെ പേരാണ് എം വി ഗോവിന്ദന്. എന്താണ് ഒരു അടിമ? ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ പിണറായി വിജയന് എന്നൊരു നേതാവിന്റെ സമ്പൂര്ണാധികാരത്തിന് വിധേയനായിത്തീര്ന്ന ആള്, ആരോ അതാണ് ഇന്നത്തെ അടിമ. പാര്‍ട്ടി ഉടമസ്ഥന്റെ ജംഗമവസ്തു (movable proptery) ആയിത്തീരുന്ന അവസ്ഥയാണത് .അതിനാണ് അടിമത്തം എന്ന് പണ്ടും വിളിച്ചിരുന്നത്. ലീഗ് ഓഫ് നേഷന്‍സ് 1926ല്‍ ഈ നിര്‍വ്വചനം അടിമത്തത്തിന് കൊടുക്കുമ്പോള്‍ 2024 യില്‍ എം വി ഗോവിന്ദന് എന്ന പേരില്‍ ഒരു അടിമയെ പരശുരാമന് മഴുവെറിഞ്ഞു കാത്തുവെച്ചിട്ടുണ്ടാകുമെന്നു സ്വപ്നേപി മലയാളി നിനച്ചിരുന്നിട്ടുണ്ടാകില്ല. ഒരു പിണറായി വിജയന് എത്രലക്ഷം അടിമകള്‍ ? അഞ്ചുലക്ഷമോ? അടിയന് ലച്ചിപ്പോം എന്ന് പറയാന്‍.
എന്ത് ശൈലിയാണ് മാറണമെന്ന് എം വി ഗോവിന്ദന് ക്രുദ്ധനായി കടലോളം പുച്ഛത്തില്‍ ഇന്നലെ ചോദിച്ചത് ? കണ്ടില്ലേ, അതാണ് ആധുനിക അടിമയുടെ കൂര്‍മ്മ ബുദ്ധി! . കമ്മ്യുണിസത്തില്‍ ഒരു മൂഢന് ഉണ്ടായാല്‍ ഇങ്ങിനെയിരിക്കുമെന്നര്ത്ഥം . ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടോ മാധ്യമ പ്രഭുക്കളേ? ലോക ഭൂപടത്തില്‍ ജനാധിപത്യ സമ്പ്രദായത്തില്‍ 34 വര്‍ഷം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു ഒരു മന്ത്രിസഭയെ കുറിച്ചേ ചരിത്രത്തില്‍ വായിച്ചിട്ടുള്ളൂ. വിഖ്യാതമായ ആ പാര്‍ട്ടിയുടെ ഒരു ധൂളിയെങ്കിലും ഇന്ന് ആ ഭൂമുഖത്തുണ്ടോ എം വി ഗോവിന്ദന് സഖാവേ? . നിങ്ങളെ ബംഗാളിലെ ജനത സംപൂജ്യരാക്കിയിട്ട് ദശാബ്ദം കഴിഞ്ഞു. നിങ്ങള്‍ക്ക് കേരളത്തില്‍ 99 സീറ്റ് കീശയില്‍ കിടക്കുന്നതാണോ ആനക്കാര്യം? ഗോവിന്ദന് സഖാവെ ബംഗാളില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം ദശാബ്ദങ്ങളായി കൊണ്ടുനടന്ന പാര്‍ട്ടിയല്ലേ ഇത്? ആ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയോ? അപ്പോള്‍ 99 ന്റെ പേരില്‍ എന്തിനു മദിച്ചു പുളയ്ക്കണം ? ശരീരവും ജീവനും കുടുംബവും മറ്റൊരാള്‍ക്ക് അധീനമാക്കപ്പെട്ട നിലയില്‍ കഴിയുന്നത് കൊണ്ടാണ് ചെലവിന് കിട്ടുന്നത്? ഒരു മനുഷ്യന് അന്യന്റെ സമ്പൂര്‍ണാധികാരത്തിനു വിധേയനായിത്തീരുന്ന സ്ഥിതിയില്‍ കഴിയുന്നത് അത്ര കേമത്തമല്ല.
സാമൂഹ്യജീവിയാണെന്ന അവകാശമെങ്കിലും പിടിച്ചെടുക്കാനാണ് ഡോ തോമസ് ഐസക്കും ജി സുധാകരനും മറ്റും പെടാപ്പാട് പെടുന്നത്. കയ്യിലിരുപ്പ് മോശമാണെങ്കിലും അത്രയെങ്കിലും അഭിമാനബോധം ഇരുവര്‍ക്കുമുണ്ട്. എം വി ഗോവിന്ദന് അതുപോലും ഇല്ല. ചീവീടിനെപ്പോലെയോ ഇയാം പാറ്റയെപ്പോലെയോ മരപ്പട്ടിയെ പോലെയോ ആകുമെന്ന ഭയത്തിലാണ് അദ്ദേഹം. ചിഹ്നമില്ലാതെയും അടിയന് ലച്ചിപ്പോം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇവരൊക്കെയാണ് മാര്‍ക്സിസ്റ്റുകാര്‍ എങ്കില്‍ ഈ പാവപ്പെട്ട ഞാന്‍ ഈ ജന്മത്തില് ഒരിക്കലും മാര്‍ക്സിസ്റ്റ് ആവില്ല എന്ന് സാക്ഷാല്‍ കാറല്‍ മാര്‍ക്സ് എംഗല്സിനോടു ഫ്രഞ്ചിലും പിന്നീട് എംഗല്‍സിന്റെ അനന്തിരവന് ജസ്റ്റിന് ഷവാര്ട്സും പറഞ്ഞത് ചരിത്രത്തില്‍ കിടപ്പുണ്ട്. ഗോവിന്ദനെപ്പോലുള്ള ഭൂതന്മാരും അവതാരങ്ങളായി അവതരിക്കുമെന്നതു കൊണ്ടാകാം ഇങ്ങിനെ മാര്‍ക്സും എംഗല്‍സും ദയനീയമായി മുന്നറിയിപ്പ് നല്‍കിയത് .കുറിച്ചുവച്ചത് . അവരുടെ സേവനം മനുഷ്യരാശി ആദരിക്കുന്നു. പക്ഷെ ഇതുപോലുള്ള മുക്കുപണ്ടങ്ങള്‍ ക്കെതിരെ കരുതലോടെയിരിക്കുകയും വേണം . അതാണ് ഇന്നത്തെ കടമ.
https://www.facebook.com/Malayalivartha

























