വിഴിഞ്ഞത്തും കൊല്ലത്തും നേരിട്ട് കളത്തിലിറങ്ങി സുരേഷ് ഗോപി;ക്രെഡിറ്റ് പോകുമെന്ന ഭയം മുഖ്യമന്ത്രി തൊട്ടിത്തരം തുടങ്ങി,കേന്ദ്ര മന്ത്രിമാരെ ഇറക്കുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ഉറക്കം നഷ്ടപ്പെട്ട് പിണറായി,സിപിഎം സൈബര്‍ വെട്ടുകിളി കൂട്ടം കേന്ദ്ര മന്ത്രിയെ കൊത്തിപ്പറിക്കാന്‍ ഇറങ്ങി,കുരുട്ട് ബുദ്ധിയുടെ തലയങ്ങ് ക്ലിഫ് ഹൗസില്‍ നിന്ന് തന്നെ

കേരളത്തിലെ വികസനപദ്ധതികളിലെല്ലാം സുരേഷ് ഗോപി തലയിടും. വിഴിഞ്ഞത്തും കൊല്ലത്തും ഓടിനടക്കുന്ന കേന്ദ്ര മന്ത്രി നമുക്കൊരു പാരയെന്ന് സിപിഎം നേതാക്കള്‍. വിഴിഞ്ഞത്ത് രണ്ട് കേന്ദ്രമന്ത്രിമാരെ എത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത് മുതല്‍ പിണറായിക്ക് ഉറക്കമില്ല. വിഴിഞ്ഞം പോര്‍ട്ടിന്റെ ക്രെഡിറ്റ് അടിച്ചെടുത്ത് ഫഌ്‌സ് വെക്കാന്‍ കാത്തിരുന്ന പിണറായീടെ നെഞ്ചത്താണ് സുരേഷ് ഗോപി ആണിയടിച്ചത്. കേന്ദ്രമന്ത്രിമാരെ കൊണ്ടുവന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. ഇതുവരെ വിഴിഞ്ഞത്തെ എല്ലാ പ്രവര്‍ത്തനങ്ങളിലും പിണറായി നേരിട്ട് ഇടപെട്ട് കാര്യങ്ങല്‍ വരുതിയിലാക്കി വരികയായിരുന്നു. പക്ഷെ എല്ലാം നശിപ്പിച്ചു സുരേഷ് ഗോപി. ഹാലിളകിയ പിണറായി സിപിഎം സൈബര്‍ കൂട്ടത്തെ ഇറക്കി തൊട്ടിത്തരം തുടങ്ങി.
സുരേഷ് ഗോപിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സിപിഎം. രണ്ട് പദ്ധതികളും അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന് വലിയ ഗുണം ചെയ്യുന്നതാണ് പക്ഷെ ക്രെഡിറ്റ് സുരേഷ് ഗോപിക്ക് പോകുന്നത് സഹിക്ക വയ്യാത്തത് കൊണ്ട് സിപിഎം നാറിയപണി കാണിക്കുന്നത്. സൈബര്‍ വെട്ടുകിളി കൂട്ടം സുരേഷ് ഗോപിക്കെതിരെ ഇറങ്ങിയിരിക്കുകയാണ്. വിഴഞ്ഞം തുറമുഖവും കൊല്ലത്തെ ഇന്ധനപര്യവേഷണവും മുന്‍പേ സര്‍ക്കാര്‍ തുടങ്ങിവെച്ചതാണ്. അതിന് ക്രെഡിറ്റിന് ആരും മുണ്ടുംമടക്കി കുത്തി ഇറങ്ങണ്ട. ഒരു തറക്കല്ല് ഇട്ടിട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പോയ പദ്ധതിയെ ഇന്ന് കാണുന്ന വിജയത്തിലേക്ക് എത്തിച്ചത് പിണറായി സര്‍ക്കാരാണ്. കൊല്ലത്തും സര്‍ക്കാരിന്റെ പ്രയത്‌നം ഏറെ വലുതാണ്. ഇന്ന് വന്നവര്‍ ഈ പദ്ധതികളില്‍ കിടന്ന് വിരവണ്ടായെന്ന് സൈബര്‍ കൂട്ടത്തിന്റെ ക്യാപ്‌സൂള്‍. സൈബര്‍ കൂട്ടത്തെ ഇറക്കിയ തല അങ്ഹ് ക്ലിഫ് ഹൗസിലേതാണ്.
ഇതിപ്പോള്‍ സുരേഷ് ഗോപി ക്രെഡിറ്റ് അടിച്ചുമാറ്റുന്നേയെന്നും പറഞ്ഞ് കരഞ്ഞ് നിലവിളിക്കുന്നത് സിപിഎമ്മുകാര്‍ മാത്രമാണ്. ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ സുരേഷ് ഗോപി എന്ത് ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് അദ്ദേഹം കൂടാതെ ടൂറിസം പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രി. അദ്ദേഹത്തെ കേന്ദ്രം ഏല്‍പ്പിച്ച ജോലി അദ്ദേഹം കൃത്യമായി ചെയ്യുന്നു. അതിന് സിപിഎമ്മിന് ഹാലിളകിയിട്ട് എന്തുകാര്യമാണ്. സിപിഎമ്മുകാര്‍ മിണ്ടാതിരുന്നെങ്കില്‍ സുരേഷ് ഗോപി വിഷയം ചര്‍ച്ചയാകില്ലായിരുന്നു. ഇവര് തന്നെ കുത്തിപ്പൊക്കി ക്രെഡിറ്റ് മുഴുവന്‍ സുരേഷ് ഗോപിക്ക് കൊടുക്കുന്നത്. എന്ത് തോല്‍വികളാണെന്ന് നോക്കണേ.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വന്‍ വികസനത്തിനായി കേന്ദ്ര റെയില്‍വേ മന്ത്രിയേയും ഷിപ്പിങ് മന്ത്രിയെയും കൊണ്ടുവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞതാണ് ഇടതിന്റെ ഉറക്കംകെടുത്തിയത്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഭൂഗര്‍ഭ റെയില്‍പ്പാതയുടെ നിര്‍മാണം പ്രധാനഘട്ടത്തിലാണുള്ളത്. തുരങ്ക പാതയുടെ നിര്‍മ്മാണത്തിന് റെയിവേയുടെ പങ്ക് വലുതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര കപ്പലുകള്‍ വന്നുപോകേണ്ട തുറമുഖത്ത് വന്‍വികസന സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഭാവിപരിപാടികള്‍ നിശ്ചയിക്കനാണ് രണ്ടു മന്ത്രിമാരോടും ഡിസംബറോട് വിഴിഞ്ഞം തുറമുഖം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരില്‍ കണ്ട് മന്ത്രിമാരെ ഇക്കാര്യം അറിയിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇതുവരെ വിഴിഞ്ഞവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറുന്നത് പിണറായി ഭരണകൂടം നേരിട്ടായിരുന്നു. എന്നാലിപ്പോള്‍ സുരേഷ് ഗോപി വന്നതോടെ പിണറായിക്ക് വല്യ റോളില്ലാതാകുന്നു. കേന്ദ്രമന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ വീക്ഷിച്ച് ചെയ്യേണ്ട കാര്യങ്ങളും വേണ്ട നടപടികളും കേന്ദ്രത്തെ അറിയിക്കുന്നു. ഇത് പിണരായിക്ക് വല്ലാത്ത ക്ഷീണം. മാത്രമല്ല പദ്ധതിയുടെ മറവില്‍ കൈയ്യിട്ടുവാരാനും പറ്റില്ല കാരണം സുരേഷ് ഗോപിയുടെ കണ്ണുണ്ട്.
കൊല്ലത്തെ ഈന്ധനപര്യവേഷണത്തിലും കൃത്യമായ പ്ലാനുണ്ട് കേന്ദ്ര മന്ത്രിയ്ക്ക്. കൊല്ലം തീരത്തെ എണ്ണ ഖനന സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ചുമതലയേറ്റതിന് പിന്നാലെ പറഞ്ഞത്. കൊല്ലത്ത് എണ്ണ ഖനനം സാധിക്കുമെന്ന് ഊഹാപോഹമുണ്ട്. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ മലയാളി മന്ത്രി എന്ന നിലയില്‍ സാധിക്കും. പെട്രോളിയം, ടൂറിസം സഹമന്ത്രി എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോഴേ കൊല്ലവും തൂക്കിയെന്ന് സിപിഎം കരച്ചില്‍. കൊല്ലം ഏറെക്കാലമായി സ്വപ്നം കാണുന്ന ഒന്നാണ് ഇന്ധന പര്യവേക്ഷണം. ഇന്ധനം ആവശ്യത്തിനുണ്ടെന്ന് കണ്ടെത്തിയാല്‍ കൊല്ലത്തിന്റെയും കേരളത്തിന്റെയും മുഖച്ഛായ തന്നെ മാറും. ഒരു അന്തര്‍ദ്ദേശീയ നഗരമായി കൊല്ലത്തെ മാറ്റുന്നതായിരുന്നു ഇത്. പതിറ്റാണ്ടുകളായി കൊല്ലത്തെ പെട്രോള്‍ സാന്നിധ്യത്തെക്കുറിച്ച് കേള്‍ക്കുന്നുവെങ്കിലും പര്യവേക്ഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പര്യവേക്ഷണത്തിനു മാത്രം കോടികളുടെ ചെലവ് വരുമെന്നതായിരുന്നു കാരണം. വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് പര്യവേക്ഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.
കൊല്ലത്തേക്കാള്‍ വിഴിഞ്ഞത്താണ് സര്‍ക്കാരിന് അടികിട്ടിയത്. 2026ലെ തെരഞ്ഞെടുപ്പിലേക്ക് പിണറായി തേച്ചുമിനുക്കി കൊണ്ടുവന്നതായിരുന്നു വിഴിഞ്ഞം പോര്‍ട്ട്. വികസനമാണ് മെയ്‌നെന്ന് നാട്ടാരെ അറിയിക്കാന്‍. അവിടെക്കേറി കടയ്ക്കല്‍ കത്തിവെച്ചു സുരേഷ് ഗോപി. കേന്ദ്രമന്ത്രിമാരേയും കേന്ദ്ര സംഘത്തേയും എത്തിക്കുന്നതോടെ പിണറായീടെ മോഹം കയ്യാലപ്പുറത്തെ തേങ്ങയാകും. ആകെ മൊത്തം നോക്കിയാല്‍ വിഴിഞ്ഞം സുരേഷ് ഗോപി തൂക്കി. അതിന്റെ ക്ഷീണത്തില്‍ ക്ലിഫ് ഹൗസില്‍ കിടപ്പാണ് പിണറായി. പദ്ധതി എങ്ങനെയും പിണരായി കെര്ഡിറ്റിലാക്കാന്‍ സിപിഎം ഇറങ്ങിയിരിക്കുന്നത്. അതിന് അടിമകള്‍ ക്യാപ്‌സൂലുകള്‍ വിതറും. ഇപ്പോഴും ക്രെഡിറ്റാണ് ഇവരുടെ പ്രശ്‌നം. അല്ലാതെ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയെ ഉപയോഗിച്ച് വികസനം വേഗത്തിലാക്കാം എന്നുള്ള ആഗ്രഹമല്ല. ക്രെഡിറ്റിന് വേണ്ടിയാണ് എല്ലാവരും കൂട്ടം കൂടി അടി നടക്കുന്നത്.
https://www.facebook.com/Malayalivartha