കർക്കടക വാവ് ബലിതർപ്പണത്തിന് ഒരുങ്ങി ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും...

കർക്കടക വാവ് ബലിതർപ്പണത്തിന് ഒരുങ്ങി ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും... കാശിയിലും രാമേശ്വരത്തും ബലിയിട്ടാലും ആവാഹിച്ച് ചേലാമറ്റത്ത് സമർപ്പിച്ചാലും അടുത്ത കർക്കടവാവിന് ബലി ഇടേണ്ടതാണ്. കർക്കടകവാവ് ബലി സാധാരണ മാസബലിയേക്കാൾ വിപുലമായ അനുഷ്ഠാനമാണ്. ഇതിനെ വാവുബലി എന്നും വിളിക്കുന്നു.
സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും ക്ഷേത്ര കടവുളിലും ആയിരക്കണക്കിന് ഭക്തർ ഒത്തുകൂടി പിതൃകർമ്മങ്ങൾ നിർവഹിക്കുന്ന ദൃശ്യങ്ങൾ കേരളത്തിന്റെ ആത്മീയജീവിതത്തിന്റെ അവിഭാജ്യഘടകമാണ്.
ചന്ദ്രനെയാണ് പിതൃലോകമായി കണക്കാക്കുന്നത്. കറുത്തവാവ് പിതൃക്കളുടെ ദിവസവും. അതിനാൽ ഇതെല്ലാം ഒത്തു ചേരുന്ന ദിവസം വളരെ പ്രധാനമാണ്. കർക്കടകവാവ് ദിവസം പിതൃബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.
2026 ഓഗസ്റ്റ് 12 ബുധനാഴ്ചയാണ് ഈ വർഷത്തെ വാവ്. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും ദക്ഷിണായാനം പിതൃ കാര്യങ്ങൾക്കുമാണ് എടുക്കുക. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകത്തിലേത്. ഇതെല്ലാം കൊണ്ടാണ് കർക്കടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
അതേസമയം പിതൃബലി മരിച്ചവരെ മാത്രം ഓർക്കുന്ന ചടങ്ങല്ല; അത് കൃതജ്ഞതയുടെ ആത്മീയപ്രകടനമാണ്. മാതാപിതാക്കൾക്കും പൂർവികർക്കും നാം കടപ്പെട്ടവരാണെന്ന ബോധം തലമുറകളിലേക്ക് കൈമാറുന്ന സംസ്കാര പാഠമാണ് ഇത്.പിതൃസ്മരണയിലൂടെ കുടുംബപരമ്പര സംരക്ഷിക്കപ്പെടുന്നു.
അതേസമയം വാവുബലിയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 വരെ തിരുവല്ലം ക്ഷേത്രം പരിസരത്തും ബൈപാസ് റോഡിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
"
https://www.facebook.com/Malayalivartha






















