സങ്കടമടക്കാനാവാതെ.... ചപ്പാത്തിക്ക് മാവുകുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരണത്തിന് കീഴടങ്ങി

ചപ്പാത്തിക്ക് മാവുകുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരണത്തിന് കീഴടങ്ങി. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. വാഴക്കുളം സ്റ്റാർ ചപ്പാത്തിക്കട ഉടമയാണ് റെജിമോൾ.
വിൽപനയ്ക്കായുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മാതാവിനെ കാണാതെ വന്നതോടെ മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മെഷീനിൽ കൈ കുടുങ്ങി ബോധമില്ലാതെ കിടക്കുന്ന നിലയിൽ റെജിയെ കണ്ടത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൈകൾക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഭർത്താവ് ജസ്റ്റിൻ മരിച്ചതിനെ തുടർന്ന് കുട്ടികളെ വളർത്താനായി റെജിമോൾ തുടങ്ങിയ സ്ഥാപനമായിരുന്നു സ്റ്റാർ ചപ്പാത്തി കട. ഭർത്താവിന്റെ വേർപാടും ദുരിതങ്ങളും മറികടന്ന് ജീവിതം തിരികെ പിടിക്കാനായി ശ്രമിക്കുന്നതിനിടെയാണു അവിചാരിതമായി ദുരന്തം ഉണ്ടായത്.
"
https://www.facebook.com/Malayalivartha
























