ചോദിച്ചപ്പോള്‍ നല്‍കാതിരുന്ന ഒരുമ്മയ്ക്ക് പകരം ഒരായിരം ഉമ്മ കല്‍പ്പനയ്ക്ക് അന്ത്യചുംബനമായി നല്കി ദുല്‍ക്കര്‍ സല്‍മാന്‍

നടി കല്‍പനയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍. ചെറുപ്പം മുതലേ തനിക്ക് സുപരിചിതയായിരുന്നു കല്‍പ്പനച്ചേച്ചിയെന്നും തന്റെ കുട്ടിക്കാലത്തെ കുസൃതികളെല്ലാം ഓര്‍ത്തുവച്ച് മുതിര്‍ന്നപ്പോള്‍ അതൊക്കെ തനിക്ക് പറഞ്ഞു തരുമായിരുന്നുവെന്നും ദുല്‍ക്കര്‍ ഓര്‍മ്മിക്കുന്നു.
കുട്ടിയായിരുന്നപ്പോള്‍ കാണുമ്പോഴൊക്കെ അവര്‍ തന്നോട് ഒരു ഉമ്മ ചോദിച്ച് പിറകേ നടന്നിരുന്നുവെന്നും എന്നാല്‍, താന്‍ ഒരിക്കല്‍ പോലും ഉമ്മകൊടുത്തില്ലെന്നും ചാര്‍ളിയുടെ ചിത്രീകരണത്തിനിടെ തന്നോട് പരിഭവം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ചാര്‍ളി മേരിയെ ചുംബിക്കുന്ന രംഗം അഭിനയിക്കവേ കല്‍പന അതീവ സന്തോഷവതിയായിരുന്നുവെന്നും ദുല്‍ക്കര്‍ സല്‍മാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ തരാതിരുന്ന ഒരുമ്മയ്ക്ക് പകരം എന്റെ ഒരായിരം ഉമ്മ' എന്ന വരികളോടെയാണ് ദുല്‍ക്കര്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിലും ദുല്‍ക്കര്‍ കല്‍പ്പനക്കെപ്പം അഭിനയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























