ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു

ഒല്ലൂരില്‍ വീട്ടില്‍ പാചകം ചെയ്യുന്നതിനിടെ ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു. പൊന്നൂക്കര കോഴിപ്പറമ്പില്‍ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ യശോദ (74) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. പൊട്ടിത്തെറിയില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ പൂര്‍ണമായും അടുക്കളയുടെ ഉള്‍ഭാഗവും നശിച്ചു. വയറിങ് ഉരുകി. ഒല്ലൂര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ തല്‍ക്ഷണം മരിച്ചെന്നു പോലീസ് പറഞ്ഞു. മക്കള്‍: ഗിരിജന്‍, വിനീത, അജിത, ഗിരീഷ്. മരുമക്കള്‍: രേഖ, രാമചന്ദ്രന്‍, കരുണാകരന്‍, രെനു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























