Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി


ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം

ആദ്യ ഭാര്യയുടെ മരണത്തിനുശേഷം സിനിമയിൽ അഭിനയിക്കാൻ പോലുമാകാതെ തളർന്നിരുന്നു സിദ്ദീഖ്... പിന്നീട് ഒരു ബോംബെ യാത്രയിൽ മോഹൻലാലാണ് ജീവിതത്തെക്കുറിച്ചു സിദ്ദീഖിനോട് സംസാരിക്കുന്നത്... തന്റെ കുട്ടികൾക്ക് അമ്മ വേണമെന്നും ജീവിതത്തിൽ തുണ വേണമെന്നുമെല്ലാം സിദ്ദീഖിനെക്കൊണ്ട് തോന്നിപ്പിച്ചത് ആ യാത്രയായിരുന്നു.....

27 JUNE 2024 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..

സിനിമാതാരങ്ങളുടെ ജീവിതവും കുടുംബവുമെല്ലാം അവരുടെ ജോലി പോലെ തന്നെ എപ്പോഴും വെള്ളിവെളിച്ചത്തിലാണ്. അവരുടെ കുടുംബത്തിലെ ഓരോ സന്തോഷവും സങ്കടവും അവരെ സ്നേഹിക്കുന്നവരുടേതു കൂടിയാണ്. നടൻ സിദ്ദീഖിന്റെ മൂത്ത മകൻ റാഷിന്റെ വേർപാട് ആ കുടുംബത്തിനൊപ്പം അവർക്കു ചുറ്റുമുള്ളവരുടെ കൂടി വേദനയാകുന്നതും ഇതു കൊണ്ടാണ്.

സമപ്രായക്കാരായ കുട്ടികളെ പോലെ ആയിരുന്നില്ല റാഷിൻ. ‌മറ്റു കുട്ടികളെപ്പോലെ അല്ല അവൻ പെരുമാറിയിരുന്നതെങ്കിലും ലോകത്തിലെ മുഴുവൻ സ്നേഹവും കൊടുത്താണ് ആ 'സ്‌പെഷ്യൽ ചൈൽഡിനെ' കുടുംബം വളർത്തിയത്. ‘സ്പെഷൽ ചൈൽഡ്’ എന്ന് അവനെ വിശേഷിപ്പിച്ചത് സിദ്ദീഖ് തന്നെയാണ്. കാലത്തിന്റെ മാറ്റങ്ങളെ മുഴുവനായി മനസിലായില്ലെങ്കിലും 'സാപ്പീ' എന്ന വിളിക്കപ്പുറം ഇന്നലെവരെ റാഷിൻ ഉണ്ടായിരുന്നു.

 


ആദ്യ ഭാര്യയുടെ മരണത്തിനുശേഷം സിനിമയിൽ അഭിനയിക്കാൻ പോലുമാകാതെ തളർന്നിരുന്നു സിദ്ദീഖ്. പിന്നീട് ഒരു ബോംബെ യാത്രയിൽ മോഹൻലാലാണ് ജീവിതത്തെക്കുറിച്ചു സിദ്ദീഖിനോട് സംസാരിക്കുന്നത്. തന്റെ കുട്ടികൾക്ക് അമ്മ വേണമെന്നും ജീവിതത്തിൽ തുണ വേണമെന്നുമെല്ലാം സിദ്ദീഖിനെക്കൊണ്ട് തോന്നിപ്പിച്ചത് ആ യാത്രയായിരുന്നു. പിന്നീട് ആ കുടുംബത്തിലേക്ക് 'പുതിയ ഉമ്മ' വന്നു. സാപ്പിക്കും ഷഹീനും അനിയത്തിയുണ്ടായതിനു ശേഷം സന്തോഷം മൂന്നിരട്ടിയായി. സാപ്പിയുടെ സന്തോഷങ്ങളിൽ ഒന്നായിരുന്നു അവന്റെ സഹോദരങ്ങൾ. വീട്ടിലെ മൂത്ത കുട്ടി സാപ്പിയായിരുന്നെങ്കിലും അനുജനും അനുജത്തിക്കും സാപ്പിയായിരുന്നു കുഞ്ഞനിയൻ. ചേട്ടന്റെ പിറന്നാളാഘോഷവേളയിൽ ഷഹീൻ ഇട്ട കുറിപ്പിൽ ‘ദിവസം ചെല്ലും തോറും പ്രായം കുറയുന്ന സാപ്പി’ എന്നാണ് പറഞ്ഞിരിക്കുന്നതു പോലും.

സാപ്പിയെ ആരും എവിടെയും മാറ്റി നിർത്തിയില്ല. ഉപ്പയുടെ പുന്നാരക്കുട്ടിയായിരുന്നു സാപ്പി. ‍ഷഹീൻ വിവാഹം കഴിച്ചപ്പോൾ വീട്ടിലേക്കുവന്ന അമൃതയും സാപ്പിക്ക് കുഞ്ഞനുജത്തിയായി. അവർ പങ്കുവച്ച ഓരോ സന്തോഷചിത്രങ്ങളിലും ഷഹീന്റെ ഭാര്യ അമൃതയുടെ കൈ ചുറ്റിപിടിച്ചു വാത്സല്യത്തോടെ നിൽക്കുന്ന സാപ്പിയെ കാണാമായിരുന്നു. ഏതൊരു ആഘോഷം മാറ്റിവച്ചാലും സാപ്പിയുടെ പിറന്നാൾ വലിയതോതിൽ ആഘോഷിക്കുമായിരുന്നു ആ കുടുംബം. വീട്ടിലേക്ക് അടുത്തിടെ ഒരു പുതിയ കാർ വാങ്ങിയപ്പോൾ അതിന്റെ താക്കോൽ പോലും വാങ്ങിയത് സാപ്പിയായിരുന്നു. അവന്റെ സന്തോഷങ്ങളായിരുന്നു വീടിന്റെ ഐശ്വര്യം.

സാപ്പി വിട വാങ്ങുമ്പോൾ നേരിട്ട് പരിചയമില്ലാത്തവർ പോലും സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ വേദന പങ്കു വയ്ക്കുന്നത് അവനെ അവന്റെ കുടുംബം എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് അറിയാവുന്നതു കൊണ്ടാണ്. അവന്റെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യതയും വേദനയും മറികടക്കാൻ ആ കുടുംബത്തെ പ്രാപ്തമാക്കുന്നതും ഒരുപക്ഷേ ഇൗ പ്രാർഥനകളാകാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (9 minutes ago)

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....  (23 minutes ago)

അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി  (26 minutes ago)

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്  (44 minutes ago)

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (1 hour ago)

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു  (1 hour ago)

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..  (1 hour ago)

ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി  (1 hour ago)

തൃശൂർ മാജിക്‌ എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ തിരുവനന്തപുരം കൊന്പൻസ്‌ സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിന്റെ സെമിയിലേക്ക്  (1 hour ago)

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (1 hour ago)

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്  (2 hours ago)

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം  (2 hours ago)

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി  (2 hours ago)

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (2 hours ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (2 hours ago)

Malayali Vartha Recommends