Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി


ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം

ഗണേഷ് കുമാറിന്റെ പരിഷ്കാരങ്ങൾക്കെല്ലാം എട്ടിന്റെ പണി കിട്ടുമ്പോൾ...പിന്തുണയുമായി പിണറായി വിജയൻ...ലൈസന്‍സ് എടുത്തുകൊടുക്കുക മാത്രമല്ല, വാഹനം ഉപയോഗിക്കാനും പഠിപ്പിക്കുകയാണ് വേണ്ടത്...

27 JUNE 2024 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..

ഗണേഷ് കുമാറിന്റെ പരിഷ്കാരങ്ങൾക്കെല്ലാം എട്ടിന്റെ പണിയാണ് തിരിച്ചു കിട്ടി കൊണ്ട് ഇരിക്കുന്നത്. ഈ യുദ്ധം തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇപ്പോഴിതാ അതിനെ പിന്തുണച്ചു കൊണ്ട് മുഖ്യമന്ത്രി രംഗത്ത് വരികയാണ്. എങ്ങനെയെങ്കിലും ലൈസന്‍സ് എടുത്തുകൊടുക്കുക മാത്രമല്ല, സമൂഹത്തിനു ചേരുന്ന നിലയില്‍ വാഹനം ഉപയോഗിക്കാനും പഠിപ്പിക്കുകയാണ് ഡ്രൈവിങ് പഠനകേന്ദ്രങ്ങളുടെ ചുമതലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കുറഞ്ഞ നിരക്കില്‍ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്.ആര്‍.ടി.സി. ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

ഡ്രൈവിങ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകള്‍ പരിഹരിക്കാനാണ് ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തില്‍ റോഡ് സുരക്ഷ മുന്‍നിര്‍ത്തി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഏതു പരിഷ്‌കാരം വരുമ്പോഴും അതിനോടു ചില എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, ഇത്തരം പരിഷ്‌കാരങ്ങളുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുന്നതോടെ അവയെല്ലാം ഇല്ലാതായിത്തീരുമെന്നത് അനുഭവത്തില്‍നിന്നു വ്യക്തമായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.റോഡ് സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണ് കെ.എസ്.ആര്‍.ടി.സി.യും സ്വീകരിച്ചിട്ടുള്ളത്- മുഖ്യമന്ത്രി പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.22 സ്ഥലങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് സ്ഥലം കണ്ടെത്തിയത്. ആദ്യ ഘട്ടത്തില്‍ 14 ഇടത്താണ് ആരംഭിക്കുക.അതെ സമയം ജൂലൈ 1ന് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് സിഐടിയു അറിയിച്ചിട്ടുണ്ടെങ്കിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി ആവർത്തിച്ചു. പരിഷ്കാരം എന്തിനാണെന്ന് ഇന്നലെ വിഡിയോ സന്ദേശത്തിൽ ഗണേഷ് വിശദീകരിച്ചു.

 

അപകടം കുറയ്ക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നു വ്യക്തമാക്കിയ മന്ത്രി പൊന്നാനിയിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഒരു ദിവസം 251 ടെസ്റ്റു നടത്തിയത് എടുത്തു പറ‍ഞ്ഞു. 2 മിനിറ്റിൽ താഴെയാണ് ഒരു ടെസ്റ്റിനു ചെലവിട്ടത്. 9 മുതൽ ഉച്ചയ്ക്ക് ഒന്നര വരെ 147 ഡ്രൈവിങ് ടെസ്റ്റും ഉച്ചയ്ക്ക് ശേഷം 38 ഹെവി ലൈസൻസ് ടെസ്റ്റും 50 വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റും നടത്തി. ഇതിനെല്ലാം പുറമെ ലൈസൻസ് നഷ്ടപ്പെട്ട 16 പേർക്കു ടെസ്റ്റ് നടത്തി ലൈസൻസ് നൽകി. തലസ്ഥാനത്ത് എത്തിച്ച് വീണ്ടും ടെസ്റ്റ് നടത്തിച്ചപ്പോൾ ഒന്നിന് 18 മിനിറ്റ് വരെ എടുത്തു. ടെസ്റ്റ് നടത്താതെ ആളുകളെ പാസാക്കി എന്നത് വ്യക്തമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും ഗണേഷ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (10 minutes ago)

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....  (24 minutes ago)

അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി  (27 minutes ago)

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്  (45 minutes ago)

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (1 hour ago)

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു  (1 hour ago)

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..  (1 hour ago)

ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി  (1 hour ago)

തൃശൂർ മാജിക്‌ എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ തിരുവനന്തപുരം കൊന്പൻസ്‌ സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിന്റെ സെമിയിലേക്ക്  (1 hour ago)

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (1 hour ago)

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്  (2 hours ago)

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം  (2 hours ago)

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി  (2 hours ago)

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (2 hours ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (2 hours ago)

Malayali Vartha Recommends