റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്ടെത്തിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചടങ്ങിന് ശേഷം പുറത്തിറങ്ങിയ താരത്തിന്റെ വാഹനത്തിന് മുന്നിലേക്ക് സിഗ്‌നല്‍ ലൈറ്റ് തകര്‍ന്ന് വീഴുകയായിരുന്നു.
റോഡിന് വശത്ത് സ്ഥാപിച്ചിരുന്ന പ്രവര്‍ത്തനരഹിതമായ സിഗ്‌നല്‍ ലൈറ്റാണ് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കാനുന് മുന്നില്‍ വീണത്. സംഭവം സുരക്ഷ വീഴ്ചയല്ലെന്നും ആരാധകര്‍ തിക്കും തിരക്കും കൂട്ടിയതാണ് ഇതിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























