ടിവിയില്‍ വാര്‍ത്ത കണ്ടു അസസ്ഥനായി...സഹതാരത്തിനു കണ്ണുനീരില്‍ ചാലിച്ച് ജഗതി ശ്രീകുമാറിന്റെ അന്ത്യാഞ്ജലി

എന്നോട് മത്സരിക്കാന്‍ കല്‍പ്പന മാത്രമേ ഉള്ളൂ എന്നു ജഗതി തന്നെ വിശേഷിപ്പിച്ചിട്ടുമുണ്ട് അതാണ് കല്പനക്കുള്ള ഏറ്റവും വലിയ ബഹുമതി. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടുകള്‍ക്ക് സംഭവിച്ചത് ഓരോ മലയാളിയെയും വേദനിപ്പിക്കുന്നതാണ്. ജഗതയും കല്പനയും തകര്‍ത്തഭിനയിച്ച സീനുകള്‍ ആര്‍ക്കും മറക്കാനാവില്ല. കല്പനയുടെ മരണവാര്‍ത്ത
ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു മുറിയിലേക്കു പോയി വേദന കടിച്ചമര്‍ത്തി കട്ടിലില്‍ മുഖം താഴ്ത്തിക്കിടന്നാണ് സഹപ്രവര്‍ത്തകയായ പ്രിയതാരത്തിന്റെ വിയോഗത്തില്‍ ജഗതി ആദരാഞ്ജലി അര്‍പ്പിച്ചത്.
ഒപ്പം അഭിനയിച്ച ഏറ്റവും നല്ല ഹാസ്യനടിയുടെ നിര്യാണം മലയാളസിനിമയുടെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ജഗതി ശ്രീകുമാറിനെ പിടിച്ചുലച്ചുവെന്നാണു പ്രതികരണത്തില്‍ നിന്നു വ്യക്തമാകുന്നതെന്നു ബന്ധുക്കള്‍ പറഞ്ഞു.
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹാസ്യജോഡികളില്‍ ഒന്നാണു ജഗതി ശ്രീകുമാര്‍കല്പന ജോഡി. ഇരുവരും ഒന്നിച്ചഭിനയിച്ചപ്പോള്‍ നിരവധി കോമഡി ക്ലാസിക്കുകളാണു പിറന്നത്. കുറേ വേഷങ്ങള്‍ തനിയ്‌ക്കൊപ്പം അഭിനയിച്ച് അനശ്വരയാക്കിയ നടി മരിച്ചതില്‍ ഒന്നു പൊട്ടിക്കരയാന്‍ പോലുമാകാതെ ഉള്ളില്‍ നീറുന്ന വേദന കടിച്ചമര്‍ത്തിക്കഴിയുകയാണ് ജഗതി ശ്രീകുമാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























