സ്വര്‍ണ്ണക്കപ്പ് കോഴിക്കോടിന്, തുടര്‍ച്ചയായ പത്താം കലാകിരീടം

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കലാകിരീടം കോഴിക്കോടിന്. 919 പോയിന്റ് നേടിയാണ് കോഴിക്കോട് തുടര്‍ച്ചയായ പത്താം തവണയും കിരീടം ചൂടുന്നത്. 2007ല്‍ കണ്ണൂരില്‍ തുടങ്ങിയ കുതിപ്പാണ് കോഴിക്കോടിനെ തുടര്‍ച്ചയായ പത്താം തവണയും കിരീടമെന്ന നേട്ടത്തിലേക്കെത്തിച്ചത്.
912 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ കോഴിക്കോടും പാലക്കാടും കിരീടം പങ്കിടുകയായിരുന്നു. ഇത്തവണയും ഇഞ്ചോടിഞ്ച് മല്‍സരം കാഴ്ച വച്ചാണ് കോഴിക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 903 പോയിന്റുമായി കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ തിരുവനന്തപുരം ഒന്‍പതാം സ്ഥാനത്താണ്.
ജനപങ്കാളിത്തം കൊണ്ടും അപ്പീലുകള്‍ക്കൊണ്ടും ശ്രദ്ധേയമായിരുന്നു ഇത്തവണയും കലോല്‍സവം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധങ്ങള്‍ക്കും ജഡ്ജിനെ അയോഗ്യനാക്കുന്നതിനും 56–ാം സംസ്ഥാന കലോല്‍സവം വേദിയായി. വിധി നിര്‍ണയത്തിലെ അപാകതയെച്ചൊല്ലി പലതവണയാണ് കലോല്‍സവ വേദികള്‍ കലുഷിതമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























