സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ അനുമതി നല്‍കാനുള്ള നിയമം തയാറായി

സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ അനുമതി നല്‍കാനുള്ള നിയമം തയാറായി. പഠിക്കാന്‍ ഇനി വിദ്യാര്‍ത്ഥികള്‍ കാനഡയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു പോകുന്നത് കുറയ്ക്കാനാണ് പുതിയ തീരുമാനം. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ആഗോള തലത്തിലാകും സര്‍വകലാശാലകള്‍ രൂപകല്‍പന ചെയ്യുക.
മെഡിക്കല്‍, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, നിയമം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാകും അവയുടെ പ്രവര്‍ത്തനം. സര്‍വകലാശാലകളോട് ചേര്‍ന്ന് ടൗണ്‍ഷിപ്പുകളും പാര്‍പ്പിട, വ്യാപാര സമുച്ചയങ്ങളുമുണ്ടാകും. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്ത് ഏതു ജില്ലയിലും ഓഫ് ക്യാംപസും സ്റ്റഡി സെന്ററും ആരംഭിക്കാം. 20 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയ്ക്കായിരിക്കും സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ അനുമതി നല്‍കുക.
വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനും ശ്രമമുണ്ട്. ഇക്കൊല്ലം കേരള സര്‍വകലാശാലയില്‍ 2600 വിദേശ വിദ്യാര്‍ഥികളാണ് അപേക്ഷ സമര്‍പ്പത്. എംജിയില്‍ 855 വിദേശ വിദ്യാര്‍ഥികളും കുസാറ്റില്‍ 1590 പേരും അപേക്ഷിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം ഹോസ്റ്റല്‍ തന്നെയുണ്ട്.
https://www.facebook.com/Malayalivartha