Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ, ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന... പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനവിരുദ്ധമാണെന്നും വിദഗ്‌ദ്ധർ...

22 JULY 2024 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

കേന്ദ്രസർക്കാരിൻ്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായി ഇടപഴകാനാകില്ലെന്ന ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തിന് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ നിയമിച്ച ഉത്തരവ് സർക്കാർ റദ്ദാക്കാൻ സാധ്യത. നിയമനം ഭരണഘടനാപരമായി പിഴവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന . കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുമായി സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ലെന്ന ചട്ടം മറികടന്നാണ് തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിയെ അന്യരാജ്യങ്ങളുമായുള്ള സഹകരണത്തിന് നിയോഗിച്ചത് . ഈ ഉത്തരവും സർക്കാർ റദ്ദാക്കിയേക്കും. പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനവിരുദ്ധമാണെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

 

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദേശഏകോപനത്തിന് സെൽ രൂപീകരിച്ചത്.എന്നാൽ വിദേശകാര്യം, പ്രതിരോധം, അന്താരാഷ്‌ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് അടക്കം 97വിഷയങ്ങളിൽ കേന്ദ്രത്തിനാണ് അധികാരം. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാവില്ല.കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ ഉടമ്പടികളോ ഒപ്പിടാനാവില്ല.താത്‌കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ വിദേശരാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോസംസ്ഥാന സർക്കാരിന് ബന്ധം പാടില്ല. സാമ്പത്തിക സഹായം സ്വീകരിക്കാനും വിദേശ മന്ത്രാലയത്തിന്റെ അനുമതിവേണം. എന്നാൽ ഇതൊന്നും പരിഗണിക്കാതെ പ്രത്യേക ഡിവിഷൻ രൂപീകരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ .പരാതി ലഭിച്ചാൽ ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് രാജ്ഭവനും വ്യക്തമാക്കിയിട്ടുണ്ട്.നിയമനിർമ്മാണ വിഭാഗത്തെ മൂന്ന് ലിസ്റ്റുകളായി തിരിച്ചിരിക്കുന്നു: യൂണിയൻ ലിസ്റ്റ് ,

സ്റ്റേറ്റ് ലിസ്റ്റ്, കൺകറൻ്റ് ലിസ്റ്റ് .എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഇതൊക്കെ നമ്മൾ സ്കൂൾ കാലഘത്തിൽ തന്നെ പഠിച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ യൂണിയൻ ലിസ്റ്റ്. ഇതിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ നിയമനിർമാണത്തിനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമായിരിക്കും. അതിൽ വരുന്ന കാര്യങ്ങൾ ഇവയൊക്കെയാണ് പ്രതിരോധം , ബാങ്കിങ് , കറൻസി , വിദേശകാര്യം , വാർത്താവിനിമയം. ഇതിലാണ് വിദേശകാര്യം വരുന്നത്. അതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ് . സർക്കാരിന് ഇതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. പക്ഷെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇനങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത് എന്ന മനസിലാകുന്നില്ല. രണ്ടാമത്തേതാണ് കൺകറന്റ് ലിസ്റ്റ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണത്തിന് തുല്യമായ അവകാശം.

 

അതിൽ വരുന്നതാണ് . വിദ്യഭ്യാസം , വനം , ട്രേഡ്, വിവാഹം , ദത്തെടുക്കൽ , പിന്തുടർച്ചാവകാശം. അടുത്തതാണ് സ്റ്റേറ്റ് ലിസ്റ്റ് . നിയമനിർമാണത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിന് മാത്രം.പോലീസ്, കൃഷി , ജലസേചനം , ഫിഷറീസ് . ഗതാഗതം . എന്നിങ്ങനെയാണ് അത് . അതിൽ പറയുന്ന കാര്യങ്ങളിൽ മാത്രമാണ് സർക്കാരിന് തീരുമാനം എടുക്കാനായിട്ട് സാധിക്കുക. വിദേശ എംബസികളുമായും കോൺസുലേറ്റുകളുമായും അവരുടെ ജീവനക്കാരുമായും ഐഎഎസ് ഉദ്യോഗസ്ഥർ നേരിട്ട് ഇടപഴകരുതെന്നാണ് പെരുമാറ്റച്ചട്ടം. പരാതി ലഭിച്ചാൽ ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് രാജ്ഭവൻ വ്യക്തമാക്കി.കേരളത്തിലെത്തുന്ന വിദേശ പ്രതിനിധികളുമായി വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സഹകരണ കരാറുണ്ടാക്കുകയും വകുപ്പുകളുടെ ഏകോപനത്തിലൂടെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ് വാസുകിയുടെ ചുമതല.

 

കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ കരാറുകളോ ഒപ്പിടാൻ കഴിയില്ല. താൽക്കാലിക പ്രശ്‌നങ്ങൾക്കപ്പുറം കേസുകളിൽ വിദേശ രാജ്യങ്ങളുടെ ഓഫീസുകളുമായോ പ്രതിനിധികളുമായോ സംസ്ഥാന ഗവൺമെൻ്റിന് ഇടപാടുകൾ ഉണ്ടാകരുത്. സാമ്പത്തിക സഹായം ലഭിക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതിയും ആവശ്യമാണ്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഫോറിൻ കോർഡിനേഷൻ സെൽ രൂപീകരിച്ചത്. വിദേശകാര്യം, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് തുടങ്ങി 97 വിഷയങ്ങളിൽ കേന്ദ്രത്തിന് അധികാരമുണ്ട്. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാകില്ല.

സിവിൽ സർവീസ് ഉദ്യോഗസ്ഥർ വിദേശ നയതന്ത്ര പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ പാടില്ല.ചീഫ് സെക്രട്ടറി മുഖേന മാത്രമായിരിക്കും ആശയവിനിമയം.വിദേശ രാജ്യങ്ങളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്നവരുമായി ഇടപെടുന്നതിൽ മന്ത്രിമാർക്കും പെരുമാറ്റച്ചട്ടമുണ്ട്.അതെ സമയം സർക്കാരും ന്യായീകരണം നിരത്തി കൊണ്ട് രംഗത്ത് വരുന്നുണ്ടായിരുന്നു . വിദേശ ഏജൻസികൾ, വിദേശരാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധിസംഘങ്ങൾ എന്നിവയും സംസ്ഥാന സർക്കാരുമായുള്ള എകോപനത്തിനായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ചതെന്ന് സർക്കാർ.സമീപകാലംവരെ ഈ ചുമതല വഹിച്ചിരുന്ന സുമൻബില്ല കേന്ദ്രസർവീസിലേക്ക് മടങ്ങിയതിനെത്തുടർന്നാണ് വാസുകിയുടെ നിയമനമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു സാമൂഹികമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

 

വാസുകിയെ വിദേശകാര്യസെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണത്തെ അദ്ദേഹം തള്ളി.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശസന്ദർശനത്തെത്തുടർന്ന് പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ട്. മുൻവർഷങ്ങളിൽ പ്രത്യേക വകുപ്പുകളായിരുന്നു ഇതെല്ലാം കൈകാര്യംചെയ്തിരുന്നത്. ഇത്തരം ചർച്ചകളുടെ എണ്ണം കൂടുന്നതിനാൽ മെച്ചപ്പെട്ട ഏകോപനം ആവശ്യമാണ്. അതിനായി ഉണ്ടാക്കിയ സംവിധാനമാണ് എക്സ്‌റ്റേണൽ കോ-ഓപ്പറേഷൻ എന്ന ഡിവിഷനെന്നും അദ്ദേഹം വിശദീകരിച്ചു.അതെ സമയം അധികം വൈകാതെ തന്നെ കേന്ദ്രം ഒരു തീരുമാനത്തിൽ എത്തും . സർക്കാരിനെ ഈ വിഷയത്തിൽ വലിച്ചുകെട്ടും എന്നുള്ളത് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (2 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (2 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (5 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (5 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (6 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (6 hours ago)

Malayali Vartha Recommends