അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു

തിരുവനന്തപുരം സിറ്റി പോലീസ് യൂണിറ്റിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുളളതും നിലവില്‍ അന്വേഷണാവസ്ഥയിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളില്‍ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ബന്ധപ്പെട്ട രേഖകള്‍ സഹിതം അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുന്‍പാകെ ഹാജരായി ഉടമസ്ഥാവകാശം സ്ഥിരീകരിച്ച ശേഷം പ്രസ്തുത വാഹനങ്ങള്‍ നിയമാനുസൃതം ഏറ്റെടുക്കാവുന്നതാണ്. സെപ്റ്റംബര്‍ അഞ്ചിനകം ആരും അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ംംം.ാെേരലരീാാലൃരല.രീാ മുഖേന ഇലേലം നടത്തി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതായിരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























