മെമു ട്രെയിനുകള്‍ക്ക് പകരക്കാരനായി എത്തുന്ന വന്ദേ മെട്രോയുടെ പരീക്ഷണയോട്ടം പൂര്‍ത്തിയായി...
മെമു ട്രെയിനുകള്‍ക്ക് പകരക്കാരനായി എത്തുന്ന വന്ദേ മെട്രോയുടെ പരീക്ഷണയോട്ടം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ചെന്നൈയിലാണ് പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തീകരിച്ചത്.
120 കിലോ മീറ്റര്‍ വരെ വേഗതയിലാണ് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തിയത്. 12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിലുണ്ടാവുക. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാവും സര്‍വീസ് നടത്തുക.
150 മുതല്‍ 200 കിലോ മീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള റൂട്ടുകളിലാവും ഇത് ഉപയോഗിക്കുക. വന്ദേ മെട്രോയുടെ ആദ്യ സര്‍വീസ് മുംബൈയിലായിരിക്കും നടക്കുക. പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ വന്ദേ മെട്രോ കോച്ചുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. വൈകാതെ വിവിധ സോണുകള്‍ക്ക് എത്ര വന്ദേ മെട്രോ കോച്ചുകള്‍ നല്‍കണമെന്നതില്‍ തീരുമാനമുണ്ടായേക്കും.
കേരളത്തില്‍ എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം, തിരുവനന്തപുരം-എറണാകുളം റൂട്ടുകളാണ് സര്‍വീസിനായി പരിഗണിക്കുക
https://www.facebook.com/Malayalivartha