Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങള്‍ തന്ന സമ്മാനം കാരണം നഷ്ടമായത് എന്റെ കുടുംബത്തെ, അപമാനം സഹിക്കവയ്യാതെ കുടുംബത്തെ മംഗലാപുരത്ത് താമസിക്കേണ്ടിവന്നുവെന്ന് എ പി അബ്ദുല്ലകുട്ടി

02 FEBRUARY 2016 10:54 PM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ അനുഭവിച്ച വേദന അത് ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല. വിശ്വസിച്ചവര്‍ തന്നെ എങ്ങനെ കാണിക്കുമെന്ന് താന്‍ ഒരിക്കലും വിശ്വസിച്ചില്ല. കെ സുധാകരനോടൊപ്പം അല്ല ഞാന്‍ നിന്നത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പമാണ്. അവര്‍ തന്നെ എന്നെ ഇങ്ങനെ ബലിയാടാക്കുമെന്ന് താന്‍ കരുതിയില്ലെന്ന് എപി അബുദുല്ലകുട്ടി. കഴിഞ്ഞ ദിവസം അബ്ദുല്ലകുട്ടിക്കെതിരെ പരാതി നല്‍കാന്‍ തന്നോട് പറഞ്ഞത് എ ഗ്രൂപ്പ് നേതാവ് തമ്പാനൂര്‍ രവിയാണെന്ന് സരിത സോളര്‍ കമ്മീഷനുമുന്നില്‍ മൊഴി നല്‍കിയിരുന്നു. സരിതയുടെ മൊഴി വന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അബ്ദുല്ല കുട്ടി,
ലൈഗിംകമായി തന്നെ സമീപിച്ചുവെന്ന് സരിത പരാതി നല്‍കിയതിന് ശേഷം തന്റെ അഭിമാനമാണ് ഇല്ലാതായത്. അപമാന ഭാരം ഭയന്ന് തനിക്ക് കുടുംബവും കൊണ്ട് കേരളം വിട്ട് താമസിക്കേണ്ടി വന്നു. മംഗലാപുരത്താണ് തന്റെ ഭാര്യയും മക്കളുമുള്ളത്. തന്നെ ഇതിന്റെ പേരില്‍ തന്നെ കോണ്‍ഗ്രസ് വേദിയില്‍ നിന്നും അകറ്റി. മണ്ഡലത്തിലെ പരിപാടികളില്‍ പോലും തനിക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഒരുകാലത്ത് താന്‍ വിശ്വസിച്ച് ഡിവൈഎഫ് ഐയുടെ പ്രവര്‍ത്തകര്‍ തന്നെ പോലീസ് സ്‌റ്റേഷനിലിട്ടു മര്‍ദ്ദിച്ചു. ഇതിനെല്ലാം കൂട്ടുനിന്നവരുടെ പേരുകളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് സരിതയൊകൊണ്ട് പറയിപ്പിച്ചതിനോട് ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ല. വിതുബികൊണ്ടാണ് അബ്ദുല്ലകുട്ടി ഇത് പറഞ്ഞത്. സത്യം ഒരു കാലത്ത് പുറത്ത് വരുമെന്നും അബ്ദുല്ലകുട്ടി പറഞ്ഞു.
എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് പോലീസില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും സമ്മര്‍ദം ചെലുത്തിയെന്ന് സരിത എസ്. നായര്‍ സോളാര്‍ കമ്മിഷനു മൊഴി നല്‍കി. ജയിലില്‍ നിന്നു പുറത്തിറങ്ങിയശേഷം ഗണേഷ് കുമാറിന്റെ പി.എ. പ്രദീപിന്റെ ഫോണില്‍ വിളിച്ചാണ് തമ്പാനൂര്‍ രവി ഇക്കാര്യം ആവശ്യപ്പെട്ടത്. ചാനലുകളില്‍ തുടര്‍ച്ചയായി പുതിയ വെളിപ്പെടുത്തലുകള്‍ നടക്കുന്ന സമയമായിരുന്നു അത്. സോളാര്‍ കേസ് തണുപ്പിക്കാനായി അബ്ദുള്ളക്കുട്ടിക്കെതിരേ ഡി.ജി.പിക്കു പരാതിനല്‍കാന്‍ തമ്പാനൂര്‍ രവി നിര്‍ദേശിക്കുകയായിരുന്നു. ഡി.ജി.പിക്കു പരാതി നല്‍കാന്‍ പോകുന്ന വഴിക്ക് ഫെനി ബാലകൃഷ്ണന്റെ മൊബൈലിലേക്ക് തമ്പാനൂര്‍ രവി വിളിച്ചു. ഡി.ജി.പിയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. അതനുസരിച്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം രഹസ്യമൊഴി നല്‍കാന്‍ വൈകിയപ്പോള്‍ തമ്പാനൂര്‍ രവി നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു.
പോലീസ് നടപടിക്രമങ്ങളില്‍ നിന്നു പിന്‍മാറാന്‍ തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും പിന്നീട് ആവശ്യപ്പെട്ടു. എഫ്.ഐ.ആര്‍. റദ്ദാക്കാനുള്ള നടപടിയെടുക്കണമെന്ന് ഫെനി ബാലകൃഷ്ണന്റെ ഫോണിലൂടെ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടതായും സരിത മൊഴി നല്‍കി. സത്യം തെളിയിക്കാനായി കേസുമായി മുന്നോട്ട് പോകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കേസ് റദ്ദാക്കാന്‍ ബെന്നി ബെഹനാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയായിരുന്നു. ബെന്നി ബഹനാന്‍ അഡ്വ. ഫെനി ബാലകൃഷ്ണനോട് ഇക്കാര്യം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ കമ്മിഷനു മുന്നില്‍ സരിത ഹാജരാക്കി. 2015 ജൂണ്‍ 5നാണ് ഈ സംഭാഷണം നടന്നതെന്നാണ് ഓര്‍മയെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ ടെലിഫോണ്‍ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരുന്നു. ഇക്കാര്യം തമ്പാനൂര്‍ രവിയെ അറിയിച്ചു. തുടര്‍ന്ന് സലിംരാജ് ഫോണില്‍ ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങളും അവയ്ക്കു നല്‍കേണ്ട ഉത്തരങ്ങളും പറഞ്ഞുതന്നു. സലിംരാജിന് അനുകൂലമായി മൊഴിനല്‍കാന്‍ തമ്പാനൂര്‍ രവി നിര്‍ദേശിച്ചുവെന്നും സരിത മൊഴിനല്‍കി. സലിം രാജുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും സരിത ഹാജരാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends