Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊലയാളി യുവാക്കളെത്തേടി ഒരു സംഘം, വിറങ്ങലിച്ച് വക്കം ഗ്രാമം

02 FEBRUARY 2016 11:44 PM IST
മലയാളി വാര്‍ത്ത.

യുവാക്കള്‍ തമ്മിലുണ്ടായ അടിപിടി കൊലപാതകത്തില്‍ കലാശിച്ചതു വക്കം ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തി. മര്‍ദനമേറ്റ ഷെബീര്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞതോടെ സംഭവത്തിനു കാരണക്കാരായ യുവാക്കളെത്തേടി ഒരുസംഘം വക്കത്തും പരിസരപ്രദേശങ്ങളിലും സംഘടിതരായി തിരച്ചിലാരംഭിച്ചതോടെ ജനം നടുങ്ങി. വക്കം ദൈവപ്പുര ഭാഗത്ത് ആയുധങ്ങളുമായി ഒരുസംഘമെത്തി പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ വീടിനു നേര്‍ക്ക് അക്രമമഴിച്ചുവിടാന്‍ ശ്രമിച്ചു. പൊലീസ് എത്തിയാണ് സ്ഥിതി ഗതികള്‍ ഗതികള്‍ നിയന്ത്രിച്ചത്.
അഭ്യൂഹങ്ങളില്‍ കുടുങ്ങരുതെന്നും ആക്രമണത്തിന് ഒരുങ്ങുന്നവരെപ്പറ്റി വിവരം ലഭിച്ചാലുടന്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പു കേസന്വേഷിക്കാനെത്തിയ കടയ്ക്കാവൂര്‍ എസ്‌ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും പ്രതിയായ യുവാവ് വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ്അതിന്റെ നടുക്കം മാറുംമുമ്പാണ് അടുത്ത കൊലപാതകം.
വീണ്ടും ആറംഗ അക്രമിസംഘം നടത്തിയ പേക്കൂത്തില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞതും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൃഗീയ മര്‍ദനമേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായതും വക്കം നിവാസികള്‍ക്കിടയില്‍ വല്ലാത്ത ഭയപ്പാടാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് അഞ്ചര മണിയോടെ തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനടുത്തു നടന്ന അടിപിടി യുവാക്കള്‍ തമ്മിലുണ്ടായ കശപിശയായാണു നാട്ടുകാര്‍ നോക്കിക്കണ്ടത്. എന്നാല്‍ സംഭവം നടന്നു മിനിറ്റുകള്‍ക്കകം ബൈക്കില്‍ വന്ന യുവാക്കളിലൊരാള്‍ റയില്‍വേ ഗേറ്റിനു സമീപം രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടെത്തിയതോടെയാണു പ്രശ്‌നം ഗുരുതരമാണെന്നു നാട്ടുകാര്‍ക്കു ബോധ്യമായത്. ഇതിനിടെ മറ്റൊരു യുവാവിനെയും ഭീകരമായി മര്‍ദനമേറ്റു ചോരവാര്‍ന്നൊഴുകുന്ന നിലയില്‍ സമീപവാസികള്‍ കണ്ടെത്തിയിരുന്നു.
ഇവിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ചെറിയ അക്രമം നടന്നതായും ചിലര്‍ക്കു പരുക്കേറ്റതായും അറിയുന്നു. പൊലീസ് സമയോചിതമായി ഇടപെട്ടതുമൂലം സ്ഥലത്തു ശാന്തമായ സ്ഥിതി രാത്രിയോടെ സംജാതമായിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹമാണു വക്കത്തു വിന്യസിച്ചിരിക്കുന്നത്. പൊലീസ് പട്രോളിങ്ങും ഊര്‍ജിതമാക്കിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends