ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് രമേശ് ചെന്നിത്തല

രണ്ടു കോടി രൂപ നല്‍കിയെന്ന ആരോപണത്തില്‍ ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചെന്ന് ആരോപിച്ചാണ് നടപടി. കെപിസിസി പ്രസിഡന്റ് ആയിരിക്കെ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്നും ബിജു ആരോപിച്ചിരുന്നു.
പണം നല്‍കിയതിനു തെളിവൊന്നും ഇല്ല. രസീതും ലഭിച്ചിട്ടില്ല. ഇതു കോഴയായിരുന്നില്ലെന്നും രാഷ്ട്രീയ മാഫിയ പിരിവാണെന്നും ബിജു രമേശ് പറഞ്ഞിരുന്നു. ചെന്നിത്തല നേരിട്ടാണു പണം കൈപ്പറ്റിയത്. പണം കെപിസിസിക്കു നല്‍കിയോ എന്നറിയില്ല. ബാറുകള്‍ അടച്ചതുമായി ബന്ധപ്പെട്ടല്ല പണം നല്‍കിയത്. സ്വസ്ഥമായി കച്ചവടം നടത്താനാണു പണം നല്‍കിയതെന്നും ബിജു പറഞ്ഞിരുന്നു.
എന്നാല്‍, ആരോപണങ്ങള്‍ രമേശ് ചെന്നിത്തല തള്ളുകയായിരുന്നു. രസീതില്ലാതെ പണംവാങ്ങുന്ന ശീലം കെപിസിസിക്കില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ പറഞ്ഞിട്ട് ആരും കെപിസിസിക്ക് പണം നല്‍കിയിട്ടുമില്ല. തനിക്കെതിരായ ബിജു രമേശിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. കെപിസിസി കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍ അടക്കമുള്ള എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും അറിയിക്കാറുമുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























