Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

മന്ത്രി കെ.സി.ജോസഫിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി, നേരിട്ട് ഹാജരാകണം

02 FEBRUARY 2016 07:39 AM IST
മലയാളി വാര്‍ത്ത.

സര്‍ക്കാരിന്റെ കേസുകള്‍ കാര്യകക്ഷമമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അഡ്വേക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടണമെന്ന് വിമര്‍ശിച്ച ഹൈക്കോടതി ജസ്റ്രിസ് അലക്‌സാണ്ടര്‍ തോമസിനെ 'ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍' എന്നു വിശേഷിപ്പിച്ച മന്ത്രി കെ.സി.ജോസഫിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി. ജോസഫിനോട് ഈ മാസം 16ന് ഹാജരാവാന്‍ ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, സുനില്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സി.പി.എം നേതാവ് വി.ശിവന്‍കുട്ടി എം.എല്‍.എയാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ നിലപാട് അറിയിക്കാന്‍ നാലു തവണ ആവശ്യപ്പെട്ടിട്ടും അഡ്വക്കേറ്റ് ജനറല്‍ അനുസരിച്ചില്ല. തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടി എടുക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍, കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദു എന്നയാളുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് എ.ജിയുടെ ഓഫീസിനെ സിംഗിള്‍ബെഞ്ച് നിശിതമായി വിമര്‍ശിച്ചത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. സര്‍ക്കാരിന്റെ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമല്ല. എ.ജിയുടെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് ഉചിതം. കേസുകള്‍ സ്വകാര്യ അഭിഭാഷകരെ ഏല്പിക്കണം. ഒരു സംസ്ഥാനത്തെ ഏജീസ് ഓഫീസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തമിഴ്‌നാടിനെ കണ്ടു പഠിക്കണം. എ.ജിയും മറ്റും അവിടെ പോയി കണ്ടുപഠിക്കണം. മുല്ലപ്പെരിയാര്‍ കേസ് അവര്‍ മികച്ച രീതിയിലാണ് നടത്തുന്നത്. ഇവിടെ കോടതിക്ക് ആവശ്യമുള്ള വിവരങ്ങള്‍ കൃത്യസമയത്തു നല്‍കുന്നതില്‍ പോലും എ.ജിയുടെ ഓഫീസ് വീഴ്ച വരുത്തുന്നു. കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കാന്‍ മുന്‍കൈയെടുക്കുന്നില്ലെന്നുമായിരുന്നു ജഡ്ജിയുടെ വിമര്‍ശനം.
എന്നാല്‍, ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഫേസ്ബുക്കിലൂടെ മന്ത്രി ജോസഫ് നടത്തിയത്. 'കമന്റ് പറയുന്നവരുടെ പൂര്‍വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അത്ഭുതപ്പെടാനില്ല. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ അറിയാതെ ഓരിയിട്ടുപോയാല്‍ കുറ്റം പറയാനാകുമോ' എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (1 hour ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (1 hour ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (2 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (2 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (2 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (2 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (3 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (5 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (5 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (6 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (6 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (6 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (7 hours ago)

Malayali Vartha Recommends