അറുപത്തിയൊന്നാമത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം

61 മത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. 39 സ്വര്‍ണ്ണവും 28 വെള്ളിയും 16 വെങ്കലവും സ്വന്തമാക്കിയാണ് കേരളം കിരീട നേട്ടം കൈവരിച്ചത്. കേരളത്തിന്റെ തുടര്‍ച്ചയായ പത്തൊന്‍പതാം കിരീട നേട്ടമാണ് ഇത്. ട്രിപ്പിള്‍ സ്വര്‍ണ്ണം നേടിയ ലിസബത്ത് കരോലിനാണ് കേരളത്തിന്റെ താരം. പത്ത് താരങ്ങള്‍ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കി.
സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ അബിത മേരി മാനുവല്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടി. കഴിഞ്ഞ തവണ റാഞ്ചിയില്‍ കേരളം നേടിയത് 36 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവുമാണ് ഇത്തവണ അത് മറികടന്നിട്ടുണ്ട്. എന്നാല്‍ കൊച്ചിയില്‍ നേടിയ 43 സ്വര്‍ണമെന്ന റെക്കോഡ് മറികടക്കാന്‍ കേരള ടീമിനായില്ല എന്നത് നിരാശയായി നലനില്‍ക്കുന്നുണ്ട്.
കേരള താരങ്ങള്‍ നിറഞ്ഞ് നിന്ന ഓരോ മത്സരത്തിലും ഒന്നില്‍ കൂടുതല്‍ മെഡലുകള്‍ കേരളം സ്വന്തമാക്കുകയായിരുന്നു. തിങ്കളാഴ്ച മാത്രം അഞ്ച് ദേശീയ റെക്കോഡുകള്‍ മീറ്റില്‍ പിറന്നു. എന്നാല്‍ സ്പ്രിന്റ് ഇനത്തില്‍ കേരള താരങ്ങളുടെ പ്രകടനം ആശാവഹമായിരുന്നില്ല. അഞ്ചിനത്തില്‍ മത്സരിക്കാനിറങ്ങിയ കേരളം രണ്ടെണ്ണത്തില്‍ മാത്രമേ സുവര്‍നേട്ട കൈവരിച്ചുള്ളൂ. ചെവ്വാഴ്ച മീറ്റില്‍ 3 ദേശീയ റെക്കോഡുകള്‍ പിറന്നു അവ മൂന്നും സ്വന്തമാക്കിയത് കേരളതാരങ്ങളായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























