ഇതാ ഈ ഉമ്മയുടെ കണ്ണീരൊപ്പാന്‍ ഒരു മഹേശ്വരി ദേവിയും വരില്ല... നാട്ടുകാരനായ ഹഫീസിന്റെ സാക്ഷ്യപ്പെടുത്തല്‍

തിരുവനന്തപുരം വക്കത്ത് യുവാവിനെ തല്ലിക്കൊന്നതിന്റെ ഭയക്കുന്ന ഓര്‍മ്മകളിലാണ് മലയാളികള്‍. വക്കത്തുനിന്നുള്ള അഴിപ്പുറത്ത് അലി എച്ച് ഹഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധേയമാകുന്നു. അലിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്...
ഇതാ ഈ ഉമ്മയുടെ കണ്ണീരൊപ്പാന്‍ ഒരു മഹേശ്വരി ദേവിയും വരില്ല... ഈ ഉമ്മയുടെ മകനെ കൊന്നത് കോണ്‍ഗ്രസുകാരനാണന്ന് ഒരു പത്രവും എഴുതില്ല.
വക്കം ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന ആനയെ ഉപദ്രവിച്ച സാമൂഹ്യവിരുദ്ധരുടെ പേരില്‍ മൊഴി നല്‍കിയതിന് ഇന്നലെ ഈ ഗുണ്ടകള്‍ തല്ലിക്കൊന്ന ഷെബീറിന്റെ ഉമ്മയാണിത്.
കാരണം ഈ കണ്ണുനീര് വിറ്റ് വോട്ടാക്കാന്‍ ഇവനൊന്നും കഴിയില്ലല്ലോ?
പ്രീയപ്പെട്ടവരെ ഞാനിപ്പോള്‍
തല്ലിക്കൊലയിലൂടെ കുപ്രസിദ്ധമായ വക്കത്താണ് നില്‍ക്കുന്നത്.
ഇവിടെ കോണ്‍ഗ്രസ് നേതാവായ ജനപ്രതിനിധിയുടെ വീടിന് കനത്ത പൊലീസ് കാവല്‍. കാര്യമന്വേഷിച്ചപ്പോള്‍ അറിയുന്നത്. ആ ഹീന കൃത്യത്തിന് ആവിശ്യമായ എല്ലാ നിര്‍ദ്ദശങ്ങളും ഫോണിലൂടെ നല്‍കുകയും പ്രതികള്‍ക്ക് നിയമപരമായ സഹായം മുന്‍കൂര്‍ വാഗ്ദാനം ചെയ്തത് ഈ ജന പ്രതിനിധിയാണത്രെ. പ്രതികള്‍ ഇയാളുടെ പേഴ്‌സണല്‍ സ്വത്തായിരുന്നുവെന്നും പറയപ്പെടുന്നു. വന്‍ സ്രാവുകളെ പിടിക്കാനിറങ്ങി കൈ കുഴഞ്ഞ നേതാക്കള്‍ക്ക് ഈ പരല്‍ മീനിനെയെങ്കിലും നിയമത്തിനു കൊണ്ട വരാനാവുമോ?
അതിന് നട്ടെല്ലിന്റെ സ്ഥാനത്ത് ഒരു വാഴനാരെങ്കിലും വേണ്ടേ?
വക്കം തല്ലികൊലക്കേസിലെ 4 പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു എന്ന വാര്‍ത്ത ശുഭ പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷേ പഴുതടച്ചുള്ള അന്വേഷണമാണ് ഇനി സമാധാന പ്രേമികള്‍ ആഗ്രഹീക്കുന്നത്. 90 ദിവസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാന്‍ കോടതി ബാധ്യസ്ഥമാക്കും. കൃത്യ സ്ഥലമഹസറും ദൃക്‌സാക്ഷികളുടെ മൊഴികളും റിക്കോഡ് ചെയ്തിരിക്കുന്നു. റിക്കവറികളും കഴിഞ്ഞിരിക്കുന്നു.10 ദിവസത്തിനുള്ളില്‍ ഫോറന്‍സിക് ഫലവും വരും 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമാകുന്ന സാഹചര്യത്തില്‍ നിയമോപദേശവും മറ്റും വാങ്ങി പരമാവധി 45 ദിവസത്തിനകം ചാര്‍ജ് നല്‍കിയാല്‍ ഈ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ പരമാവധി ശിക്ഷ ലഭ്യമാക്കാനാവും. വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ കോടതികള്‍ക്ക് തെളിവായി സ്വീകരിക്കാന്‍ കഴിയുമോ എന്നറിയില്ല. പക്ഷേ റിമാന്റ്റ് റിപ്പോര്‍ട്ടിനൊപ്പം നല്‍കിയാല്‍ അത് കോടതി രേഖയായി കണക്കാക്കപ്പെടുകയും വിചാരണ നടത്തുന്ന ജഡ്ജിക്ക് അതു പരിശോധിക്കാന്‍ ഒരു അവസരമാകാനിടയാകും . തെളിവുകളുമായി ബന്ധിപ്പിക്കപ്പെട്ട് മനസാക്ഷിയില്‍ നിന്ന് ഒരു വിധി ലഭ്യമാകാനുപകരിക്കുകയും ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥരോടും ഭരണസംവിധാനത്തോടും ഒരു അഭ്യര്‍ത്ഥന നിസാം കേസിലെ സ്പഷ്യല്‍ പ്രോസിക്യൂട്ടറെ ഈ കേസിലും ഈ കേസലും നിയമിക്കണം . ഇങ്ങനെയൊക്കെ ചെയ്തില്ലങ്കില്‍ ഫേസ് ബുക്കിലെ ചില പാണന്‍മാര്‍ പാടി നടക്കുന്നതു പോലെ ഈ അറസ്‌റ്റൊക്കെ വെറും അഡ്ജസ്റ്റുമെന്റ്റ് സംവിധാനമായിരുന്നുവെന്ന് ആരെങ്കിലുമൊക്കെ വിശ്വക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























