Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലസ്ഥാനം കത്തിമുനയില്‍; അരാജകത്വം പടര്‍ന്ന് ജനം ഭീതിയില്‍, ആഭ്യന്തരവകുപ്പിന്റെ നിഷ്‌ക്രിയത്വം വീണ്ടും ചര്‍ച്ചയാകുന്നു

03 FEBRUARY 2016 03:23 AM IST
മലയാളി വാര്‍ത്ത.

നിയമവും, നീതിപീഠവും നോക്കുകുത്തിയാകുന്നു. ഭരണവും, പ്രതിപക്ഷവും, മാധ്യമങ്ങളും സരിതയുടേയും, ബിജു രമേശിന്റെയും വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ. തലസ്ഥാനം ക്രിമിനലുകളുടെ കത്തിമുനയില്‍, ജീവനും സ്വത്തിനും വിലയില്ല. അരാജകത്വം പടര്‍ന്ന് ജനം ഭീതിയില്‍. ആഭ്യന്തരവകുപ്പിന്റെ നിഷ്‌ക്രിയത്വം വീണ്ടും ചര്‍ച്ചയാകുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചോളം കൊലപാതകങ്ങള്‍, തെളിയിക്കപ്പെടാത്ത നിരവധി ദുരൂഹമരണങ്ങള്‍. പരാതിപ്പെടാന്‍ ഭയപ്പെട്ട് ഗുണ്ടാ ആക്രമണത്തില്‍ ഭീതിയില്‍ കഴിയുന്നവര്‍. തലസ്ഥാന ജില്ല ഭീതിയിലാണ്. പട്ടിയെപ്പോലെ നടുറോഡില്‍ പട്ടാപ്പകല്‍ യുവാവിനെ സംഘം ചേര്‍ന്ന് അടിച്ചുകൊല്ലുക. സ്വകാര്യ ആശുപത്രിയില്‍ കയറി പരസ്യമായി ആളെ കൊല്ലുക. പൊതുനിരത്തില്‍ പ്രണയ നൈരാശ്യത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുക. ഒടുവിലതാ പൂവാറില്‍ യുവാവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയിരിക്കുന്നു.
ഡി.ജി.പി. ഫേസ്ബുക്കില്‍ കളിച്ചുകൊണ്ടിരിക്കുന്നു എന്നു പ്രതിപക്ഷനേതാവ് പരിഹസിക്കുന്നു. നിയമവ്യവസ്ഥയെ പരിഹസിച്ചുള്ള ഈ ഗുണ്ടാവിളയാട്ടം സാക്ഷരകേരളത്തിന് അപമാനകരമാണ്. നീതികേടും, നീതിനിഷേധവും ചോദിക്കുവാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു. ഒരുപാടു ജീവിതങ്ങള്‍ കത്തിമുനയില്‍ ഹോമിക്കപ്പെടുമ്പോള്‍ ജനം വിറളിപിടിച്ച് അക്രമത്തിലേക്ക് തിരിഞ്ഞാല്‍ അതിനെ വര്‍ഗീയതയെന്നും തീവ്രവാദമെന്നും പറഞ്ഞ് ആക്ഷേപിക്കാനാവില്ല.
ഇവിടെ മാവോയിസ്റ്റുകള്‍ വളരുന്നത് ഭരണ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണ്. ആഭ്യന്തരമന്ത്രിപോലും ആരോപണങ്ങളുടെ ശരശയ്യയില്‍ കിടന്നു പിടയുമ്പോള്‍ അവസാനത്തെ കാവല്‍ക്കാരനും കുറ്റവാളിയായാല്‍ പിന്നെ ആരു കാവല്‍നില്‍ക്കും എന്ന് ജനം ചോദിക്കുന്നു.
സരിതയുടെയും, ബിജുരമേശിന്റെയും ബ്രേക്കിംഗ് ന്യൂസുകള്‍ക്ക് പുറകേ പായുന്ന ചാനലുകള്‍ക്ക് മനുഷ്യന്റെ ജീവന്‍ വില്‍പനച്ചരക്കാകുന്നില്ല. ചാനല്‍ റേറ്റിംഗ് കൂട്ടുന്നില്ല. അവര്‍ക്കിക്കിളി മതി. ആ ഇക്കിളിക്കഥകള്‍ക്കിടയില്‍ പിടയുന്ന ജീവന്റെ കേഴുന്ന നീതിയുടെ സ്വരം മുഴങ്ങില്ല. അവര്‍ക്കുവേണ്ടി സ്‌പെഷ്യല്‍ സ്റ്റോറികള്‍ സൃഷ്ടിക്കപ്പെടുന്നില്ല. അവരുടെ ജീവനും കണ്ണീരും മണ്ണിലലിയുന്നു. ഓര്‍മ്മകള്‍പോലുമവശേഷിപ്പിക്കാതെ. ഇവിടെ ഉണരേണ്ടത് ഭരണകൂടമാണ്. ആരോപണമാറാപ്പുകള്‍ വലിച്ചെറിഞ്ഞ് അവര്‍ കരുത്തു കാണിക്കണം. കഴിയുന്നില്ലെങ്കില്‍ ഭരണം വിട്ടൊഴിയൂ. ജീവനും സ്വത്തും സംരക്ഷിക്കാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍ ഈ നാടിനെന്തിന്?.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends