ആര്യാടന്‍ മുഹമ്മദും എന്നോട് അപമര്യാദയായി പെരുമാറി: സരിത എസ് നായര്‍

അച്ഛന്റെ പ്രായമുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദും തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനു കൈമാറിയ കത്തില്‍ പറയുന്നു. കമ്പനിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി മന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിവരുമായി തനിക്ക് ഇടപഴകേണ്ടി വന്നിട്ടുണ്ട്. പലരില്‍നിന്നും വളരെ മോശമായ പ്രതികരണം അനുഭവിക്കേണ്ടിവന്നു. ചിലര്‍ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു.
കമ്പനിയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദ് സാറിനെ ഒട്ടേറെ തവണ കാണേണ്ടതായും ഫോണില്‍ ബന്ധപ്പെടേണ്ടതായും വന്നു. ജീവിച്ചിരിപ്പില്ലാത്ത തന്റെ അച്ഛനോളം പ്രായമുണ്ട് അദ്ദേഹത്തിന്. കമ്പനി റിന്യൂവബിള്‍ എനര്‍ജി പോളിസി രൂപീകരണവുമായി ബന്ധപ്പെട്ട് ഒരുപാടു തവണ ആര്യാടന്‍ സാറിനെ കാണേണ്ടിവന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം അപമര്യാദയായി പെരുമാറി സരിത കത്തില്‍ പറയുന്നു. 20 പേജില്‍ 40 പുറങ്ങളിലായി എഴുതിയ കത്താണ് മുദ്രവച്ച കവറില്‍ കമ്മീഷന് കൈമാറിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും അടക്കമുള്ള യുഡിഎഫ് നേതാക്കളെക്കുറിച്ച് സ്‌ഫോടനാത്മകമായ വിവരങ്ങളാണ് കത്തിലുള്ളത്. ഇതിലെ രണ്ടു പേജ് മാത്രമാണ് പുറത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























