ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് പരുത്തിപ്പുള്ളിയിലാണ് സംഭവം. കരിയാങ്കോട് സ്വദേശി സുര്‍ജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി അശ്വിന്‍ (23) എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിനെ 1 മണിക്കാണ് സംഭവം നടന്നത്. കോട്ടായി കണ്ടെത്താറുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയതായിരുന്നു മൂന്നുപേരും.
ഞായറാഴ്ച രാത്രിയില്‍ പോയ ഇവര്‍ ഉത്സവം കണ്ട് തിരികെ വെളുപ്പിനെ പരുത്തിപ്പുള്ളിയിലുള്ള ആകാശിനെ വീട്ടിലെത്തിക്കാന്‍ ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമുള്ള വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. ആകാശും സുര്‍ജിത്തും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അശ്വിന്‍ ഇന്ന് രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























