എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ

വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ നാല് എസ്എന്‍ഡിപി യോഗം ഡയറക്ടര്‍മാരെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. അപ്പീലുകള്‍ അന്തിമ വാദത്തിനായി ജൂണില്‍ പരിഗണിക്കും. വെള്ളാപ്പള്ളി നടേശന് പുറമേ, പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവരുടെ സ്‌റ്റേ ആണ് അയോഗ്യം ആക്കിയത്.
മാര്‍ച്ച് 12ലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധി മറികടന്നുള്ളതുമാണെന്ന് ആരോപിച്ചാണ് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും അപ്പീല്‍ നല്‍കിയത്. ഈ അപ്പീലില്‍ ആണ് സ്‌റ്റേ ലഭിച്ചത്.
https://www.facebook.com/Malayalivartha

























