സമയം പോകുന്നില്ല....രാഹുല്‍ പശുപാലന്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്നു

ദിവസത്തിന്റെ മുഴുവന്‍ സമയവും എഫ് ബിയും അതിലൂടെ ചൂടന്‍ കച്ചവടങ്ങളും നടത്തിയ വ്യക്തിക്ക് മാസങ്ങളായി എഫ് ബി അന്യമെന്നു പറഞ്ഞാല്‍ കഷ്ടമല്ലാതെന്ത്. എന്നാല്‍ സെല്‍ഫിയും, എഫ് ബി പോസ്റ്റിംഗും ജയിലിനുള്ളില്‍ നിന്നായാലോ. ജയില്‍ ഭയങ്കരം ബോറിംഗെന്നാണ് ടിയാന്റ് ലൈന്‍.
ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ പശുപാലന്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു. ജയിലില്‍ നിന്ന് എടുത്ത സെല്‍ഫി രാഹുല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ഇയാള്‍ ചിത്രം പോസ്റ്റ് ചെയ്തത്. സംഭവം സൈബര്‍ സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ രാഹുല്‍ ചിത്രം നീക്കം ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
രാഹുലിന്റെ കൂട്ടുപ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മുഖ്യ സൂത്രധാരനുമെന്ന് ആരോപിക്കപ്പെടുന്ന അക്ബറിനൊപ്പം എടുത്ത സെല്‍ഫിയാണ് രാഹുല്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ രണ്ടു പേരും കൈവിലങ്ങ് അണിറ്റ നിലയിലാണ്. 'ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ട എഴുപതാമത്തെ ദിവസം' എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ചിത്രം പോസ്റ്റ് ചെയ്തത്.
ബംഗളുരുവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ ബുധനാഴ്ച എടുത്ത ചിത്രാമണിതെന്ന് പോലീസ് കരുതുന്നു. ചിത്രം പോസ്റ്റ് ചെയ്തത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ പതിനാറ് മിനിറ്റിന് ശേഷം ചിത്രം നീക്കം ചെയ്തതായി ഐ.ജി ശ്രീജിത്ത് വ്യക്തമാക്കി. ഏത് ഐ.പി വിലാസത്തില്‍ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നറിയാന്‍, പോലീസ് ഫെയ്‌സ്ബുക്ക് അധികൃതരെ സമീപിച്ചതായും ഐ.ജി വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ 17ന് ആണ് രാഹുലും ഭാര്യ രശ്മി ആര്‍ നായരും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























