Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോപണം പൊളിയുന്നു... നില്‍ക്കക്കള്ളിയില്ലാതെ സോളാര്‍ നായിക നെട്ടോട്ടത്തില്‍, ഒടുവില്‍ പാലുകൊടുത്ത ഇടതുപക്ഷത്തെ തിരിഞ്ഞുകൊത്തി

06 FEBRUARY 2016 07:44 AM IST
മലയാളി വാര്‍ത്ത.

ഒടുവില്‍ സരിതയുടെ തെളിവ് കൈരേഖ മാത്രം.അഭിഭാഷകരുടെ ക്രോസ് വിസ്താരത്തില്‍ സരിതയുടെ കഥകള്‍ പൊളിയുന്നു. തോമസ് കുരുവിളക്കും ജിക്കുമോനുമായി നല്‍കിയ 1.90 ലക്ഷം രൂപ എവിടെ നിന്നുകിട്ടി എന്ന അഭിഭാഷകന്റെ ചോദ്യത്തിനു മുന്നില്‍ കമ്പനി രേഖകളില്‍ ഇതിനു തെളിവില്ല ഉള്ളതെളിവ് തന്റെ ഡയറിക്കുറിപ്പ് മാത്രമെന്ന് സരിത. സര്‍വ്വരെയും വിഴുങ്ങാന്‍ പോകുന്ന സര്‍വ്വതെളിവുമായി അവതരിച്ച മൂര്‍ത്തിദേവിയായി അഴിഞ്ഞാടിയ സരിത ഒടുവില്‍ അശുവാകുന്ന കാഴ്്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. ചാനലുകള്‍ക്കുമുന്നില്‍ വാക്കുകള്‍ കിട്ടാതെ സരിത പതറുന്നു. തന്നെ ഉപയോഗിച്ചത് ഇടതുപക്ഷമാണെന്നുവരെ വിളിച്ചു പറഞ്ഞു കഴിഞ്ഞു നായിക. സരിത മഹാകള്ളിയെന്ന് വിളിച്ചു പറഞ്ഞ വയോധികനായ പ്രതിപക്ഷനേതാവ് വരെ അവരുടെ വാക്കുകള്‍ ഏറ്റുപിടിക്കുന്നത് രാഷ്ട്രീയ കേരളം ലജ്ജയോടെ കണ്ടു. സഹതാപം മാത്രം ഇടതുപക്ഷത്തോട്. ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഈ കേസ് ഇതുവരെ എത്തിച്ച് കേരളത്തെ നാശമാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാന്‍ കഴിയില്ല.
പെണ്ണൊരുമ്പെട്ടാല്‍ തടുക്കാനുള്ള വിദ്യയില്ലേ എന്ന് കോടതി ചോദിച്ചത് സരിതക്കും സര്‍ക്കാരിനുമുള്ള വാണിങ്ങാണ്. മന്ത്രിമാരെ അങ്ങോട്ട് വിളിച്ച് ഫോണ്‍ രതിയും മറ്റും നടത്തി അതിന് തെളിവുമുണ്ടാക്കി ഇറങ്ങിത്തിരിച്ച ഈ ആധുനിക അഭിസാരികയെ ആഘോഷിച്ച് താരമാക്കിയത് മീഡിയകകള്‍ തന്നെയാണ്. ചാനല്‍ റേറ്റിംഗിനായി ഇവളുടെ ബൈറ്റുകള്‍ക്കായി ചാനലുകാര്‍ മത്സരിച്ചപ്പോള്‍ ഈ പെണ്‍പുലി ശരിക്കും തീരുമാനിച്ചു ഇതു തന്നെ പറ്റിയ സമയം കാശുണ്ടാക്കാനും പോപ്പുലറാകാനും. നായികയെ കേസില്‍ അകത്തിടാന്‍ മത്സരിച്ചര്‍ നായിക സ്വയം ചിത്രീകരിച്ച തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍ സത്യത്തില്‍ വിറളിപിടിക്കുകയായിരുന്നു. നാക്കിന് ലെസന്‍സില്ലാത്ത ഇവര്‍ ഇനി എങ്ങാനും പേരുകള്‍ പറഞ്ഞാല്‍
ജീവിതം പോകുമല്ലോയെന്ന് പേടിച്ച് മന്ത്രിമാര്‍ എത്രപേര്‍ ഉറക്കമിളച്ചു. ഇല്ലാത്ത തെളിവുകളുടെ പേരിലാണല്ലോ ആ പാവങ്ങള്‍ പേടിച്ച് വിറച്ചിരുന്നത്. സോളാര്‍ എന്ന വാക്ക് സരിതയില്‍ എത്തിച്ചത് ഞങ്ങള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ ആണെന്ന പങ്കും മനോവേദനയോടെ ഓര്‍ക്കുന്നു.
ഉദാഹരണമായി സരിത ആദ്യമായി ആരോപണം ഉന്നയിച്ച എപി അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ കാര്യം തന്നെ. എത്ര തവണ കോടതി വിമര്‍ശിച്ച ശേഷമാണ് സരിത ആ ആരോപണത്തില്‍ തെളിവ് നല്‍കാന്‍ എത്തിയത്. എന്നിട്ട് ആ കേസ് എന്തായി. ഇപ്പോള്‍ അത് ഗൂഡാലോചനയുടെ പട്ടികയിലും. ഒടുവില്‍ എംഎല്‍എയും കുടുംബവും നാട് വിട്ടതുമിച്ചം. ശരീര പുഷ്ടിയും ആകാരവടിവും ഉണ്ടെങ്കില്‍ ലൈംഗിക ആരോപണം ആര്‍ക്കെതിരെയും തൊടുത്തുവിട്ട് സരിത നടത്തിയ ബ്ലൂബ്ലാക്ക് മെയിലിംഗിന് സത്യത്തില്‍ എല്ലാവരും കുടപിടിച്ച് കൊടുക്കുകയായിരുന്നു. ആരെയും വീഴ്ത്താന്‍ പറ്റിയ തന്ത്രമാണല്ലോ ലൈംഗികാരോപണം. ആരോപണം ഉന്നയിക്കുന്നവരുടെ പാരമ്പര്യം കൂടി ഇതില്‍ ചോദ്യം ചെയ്യപ്പെടേണ്ടതല്ലെ. കൊലക്കേസ് പ്രതി പറയുന്ന വ്യാജസിഡിക്കു പിന്നാലെ അന്യ സംസ്ഥാനത്ത് പോയി നാണം കെട്ടില്ലേ ചാനല്‍പ്പട. തമിഴ്‌നാട്ടില്‍ പഠിക്കുന്ന മലയാളി കുട്ടികളെ കേരളത്തിലെ സരിത മയം പറഞ്ഞ് കളിയാക്കുയാണ് തമിഴ്‌നാട്ടുകാര്‍.
പോപ്പുലറാകാന്‍ സ്വയം സത്രീകള്‍ ഇത്തരത്തില്‍ ഇറങ്ങിത്തരിച്ചാല്‍ ആരായാലും പെട്ടതു തന്നെ. എങ്കിലും അതിനെ അതിജീവിക്കാന്‍ കാലത്തിന് കഴിയും കാരണം എല്ലാക്കാലത്തും എല്ലാവരെയും വിഢികളാക്കാന്‍ കഴിയില്ല. ഗ്രഹണം ബാധിച്ചാലും സമയം കഴിയുമ്പോള്‍ സത്യമെന്ന സൂര്യന്‍ മറ നീക്കി പുറത്തുവരും. എലി പുലിയായതോടെ സരിതയെ പേടിച്ച് തലയില്‍ മുണ്ടിട്ടിരുന്നവര്‍ എല്ലാം രംഗത്തെകത്തി.

വെറുതേ ആരോപണം ഉന്നയിക്കുന്നവര്‍ എന്തേ പ്രതിയോഗികള്‍ക്കും ഒരു കുടുംബം ഉണ്ടെന്നതു മറക്കുന്നത്. ഭാര്യയും മക്കളും അടങ്ങുന്ന കേരളത്തിലെ കുടുംബങ്ങളെ അല്ലേ ഇവര്‍ സത്യത്തില്‍ താറടിച്ചത്. നമ്മുടെ പൈതൃകം തന്നെ കുടുംബത്തിലെ തീവ്രമായ അടുപ്പം അല്ലേ. അതിന് വിലകല്‍പ്പിക്കാത്തവര്‍ക്ക് ഇതൊരു പ്രശ്‌നമേ അല്ല. ആ കുംടുംബങ്ങളിലെ മക്കളും സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ അല്ലേ. ആരോപണം മുതലാക്കി ചിരിച്ചവര്‍ സ്വന്തം കുടുംബത്തിനു നേരെ ഇവര്‍ തിരിഞ്ഞാല്‍ കളി കാണാമായിരുന്നു. ഇനിയെങ്കിലും ഇവരുടെ നിലപാടിനെക്കുറിച്ച് ആരെങ്കിലും സ്വന്തം കുടുംബത്തിലും ഭാര്യയോടും ചോദിച്ചിട്ടുണ്ടോ. ദയവായി അവരുടെ മറുപടി കേള്‍ക്കാന്‍ സന്‍മന്‍സ് കാണിക്കണം ആദ്യം എന്നിട്ടാകാം ബാക്കി. അവര്‍ ഈ സ്ത്രീയെ പുശ്ചിക്കുകയേ ഉള്ളൂ നിസംശയം.

ചാനലുകാര്‍ എന്തേ സ്വമേധയാ ഈ വിഷയം അന്വേഷിക്കാത്തെ. തെളിവുകള്‍ പുറത്തുകൊണ്ടുവരാത്തെ. ആളുകളുടെ ആദമ്യമായ ലൈംഗിക ആസ്വാദ്യതതയുംഈ കേസില്‍ ഇല്ലാ എന്ന് നെഞ്ചത്ത് കൈവെച്ച് എത്ര പേര്‍ക്ക് പറയാനാകും. ഓരോ സെക്കന്റിലും സാരിയും കമ്മലും മാറി ഫാഷന്‍ ഷോ കാശ് ചെലവില്ലാതെ കേരളത്തില്‍ നടത്തിയ ഇവരുടെ തൊലിക്കട്ടി അപാരം. പ്രതിയോഗികളെ വകവരുത്താല്‍ രാഷ്ട്രീയത്തില്‍ അന്തസ് വേണമെന്നല്ല വെറും കൂട്ടിക്കൊടുപ്പുകാരേക്കാള്‍ താഴരുത് ആരും എന്ന് ചെറിയ അഭ്യര്‍ത്ഥന മാത്രം.പെണ്ണൊരുമ്പെട്ടാല്‍ തടുക്കാന്‍ തൃക്കണ്ണ് തുറക്കുക തന്നെ വേണം അതിനുള്ള ആര്‍ജ്ജവം വേണം എന്നുമാത്രം ആര്‍ക്കായാലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (29 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (40 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (48 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (55 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends