ഇത് സരിതയുടെ പുതിയ തന്ത്രമാണോ? ജയരാജനെതിരെ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് സരിത

സോളാര്‍ കമ്മീഷനില്‍ സരിത എസ്. നായര്‍. ഇ.പി ജയരാജനെതിരെ ആരോപം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയെന്ന് സരിത വെളിപ്പെടുത്തി. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇ.പി ജയരാജന്‍ പണം വാഗ്ദാനം ചെയ്തുവെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പണം വാഗ്ദാനം ചെയ്തയാള്‍ പറഞ്ഞത് തനിക്ക് വിശ്വാസമായില്ലെന്നും സരിത പറഞ്ഞു. ഇ.പി ജയരാജനെതിരെ വാര്‍ത്താ സമ്മേളനം നടത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തമ്പാനൂര്‍ രവി മുഖേനയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സരിത പറഞ്ഞു. തമ്പാനൂര്‍ രവിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇതിന് തെളിവ് ലഭിക്കുമെന്നും സരിത പറഞ്ഞു. അടുത്ത വിസ്താരത്തില്‍ കുടുതല്‍ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കും. ഇന്ന് വിസ്താരം നീണ്ടു പോയതിനാലാണ് തെളിവ് ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്നും സരിത പറഞ്ഞു.
സോളാര്‍ കമ്മീഷനെതിരെ താന്‍ ഹൈക്കോടതിയെ സമീപിച്ചതും മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് സരിത വെളിപ്പെടുത്തിയിരുന്നു. കമ്മീഷന്റെ അധികാര പരിധിയിയെ ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനായി ഹര്‍ജി തയ്യാറാക്കി തന്നത് ബെന്നി ബെഹനാനാണെന്നും സരിത പറഞ്ഞു. യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിക്കാന്‍ തനിക്ക് പത്ത് കോടി രൂപ വാഗ്ദാനം ലഭിച്ചുവെന്ന ആരോപണം ശരിയാണ്. പ്രശാന്ത് എന്നയാളാണ് സമീപിച്ചത്. എന്നാല്‍ ഇയാള്‍ക്ക് സി.പി.എമ്മുമായി ബന്ധമുണ്ടോ എന്നറിയില്ലെന്നും സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























