Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിട്ടില്ല, തന്റെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് എസ്.പി. സുകേശനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്

06 FEBRUARY 2016 10:29 AM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് എസ്.പി ആര്‍ സുകേശന് എതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് എസ്.പി. സുകേശനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. സുകേശനെ സംശയമുണ്ടെന്ന റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിനാണ് ലഭിച്ചത്. എന്നാല്‍, സുകേശനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നില്ല.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുകേശനെ ശാസിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ബിജു രമേശിനൊപ്പം സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിക്കപ്പെടുന്ന എസ്.പി. ആര്‍.സുകേശനെതിരെ ക്രൈംബ്രാഞ്ച് ഒരു വര്‍ഷം മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിവച്ചതായി ഇന്ന് ആരോപണമുയര്‍ന്നിരുന്നു. കെ.എം.മാണിക്ക് അനുകൂലമായേക്കാവുന്ന റിപ്പോര്‍ട്ടാണ് പരിഗണിക്കാതിരുന്ന വെളിപ്പെടുത്തല്‍ വിവാദമാവുകയും ചെയ്തു.

അന്വേഷണത്തിലും നടപടികളും ഗൂഢാലോചന ഉണ്ടെന്ന് മാണി പരസ്യമായി ആരോപിച്ചിട്ടും രാജിവയ്ക്കുംവരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പരിഗണിക്കപ്പെട്ടില്ലെന്നും ഒടുവില്‍ ആഭ്യന്തരമന്ത്രിക്കും അദ്ദേഹത്തിന്റെ അതേ ഗ്രൂപ്പില്‍പ്പെട്ട ആരോഗ്യമന്ത്രിക്കുമെതിരെ ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അന്വേഷണത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന പഴയ റിപ്പോര്‍ട്ട് പുറത്തായെന്നുമായിരുന്നു പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (22 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (28 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (39 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (47 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (54 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (59 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends