നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം കൈമാറി

പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ ഭീകരാക്രണ വീരമൃത്യു വരിച്ച ലെഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 ലക്ഷം രൂപ നല്‍കി. മന്ത്രി എ.പി അനില്‍ കുമാറാണ് തുക കൈമാറിയത്. നിരഞ്ജന്റെ സംസ്‌കാരചടങ്ങിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാഹായധനമായി 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഈ തുകയാണ് നിരഞ്ജന്റെ ഭാര്യ രാധികക്ക് കൈമാറിയത്.
നിരഞ്ജന്റെ ഭാര്യ രാധികക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മകളുടെ പൂര്‍ണമായ വിദ്യാഭ്യാസ ചെലവ് വഹിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം മകള്‍ക്ക് ജോലി ആവശ്യമായി വരുന്നു എങ്കില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും, നിരഞ്ജന്റെ വീട്ടിലേക്കുള്ള വഴി പുനര്‍നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുമെന്നും, എളുമ്പുലാശേരി ഗവ.ഐ.ടി.ഐ.ക്കും പാലക്കാട് മെഡിക്കല്‍ കോളേജ് സ്‌റ്റേഡിയത്തിനും അദ്ദേഹത്തിന്റെ പേര് നല്‍കാനും സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha