ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റ് ജീവനക്കാര്‍ അനശ്ചിതകാല സമരത്തിലേക്ക്; പാചകവാതകക്ഷാമം രൂക്ഷമാകും

നാളെ മുതല്‍ ഉദയംപേരൂര്‍ ഐ.ഒ.സി. ബോട്ടിലിങ് പ്ലാന്റിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ച്ചയായി തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം നടത്തിയിരുന്നു. ഇവരുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകളാണ് സമരം നടത്തുന്നത്.
ഹൗസ് കീപ്പീങ്, ലോഡിങ് തൊഴിലാളികളുടെ മിനിമം വേതനത്തില്‍ വര്‍ദ്ധനവ് വേണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. മധ്യകേരളത്തിലെ അഞ്ച് ജില്ലകളിലേക്കാണ് ഉദയംപേരൂര്‍ പ്ലാന്റില്‍ നിന്നും പാചക വാതക സിലിണ്ടറുകള്‍ കൊണ്ടുപോകുന്നത്. മെല്ലെപ്പോക്ക് സമരത്തെ തുടര്‍ന്ന് ആവശ്യത്തിന് ലോഡ് പലയിടത്തും എത്തിയിട്ടില്ല. നാളെ മുതല്‍ അനശ്ചിതകാല സമരം ആരംഭിക്കുന്നതോടെ പാചകവാതക ക്ഷാമം രൂക്ഷമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha