എന്താണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറക്കുള്ളിലെ ആ രഹസ്യം?

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുമതി നല്‍കണമെന്ന് വിദഗ്ധ സമതി സുപ്രിം കോടതി നല്‍കിയ പ്രത്യേക അനുമതിയില്‍ ആവശ്യപെട്ടു. ചീഫ് ജസ്റ്റിസ് ടി.എസ് ടാകൂറിന്റെ പ്രത്യേക ബഞ്ച് അടുത്ത ആഴ്ച കേസ് പരിഗണിക്കും.നിലവറയിലെ അമൂല്യ വസ്തുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണം എങ്കില്‍ മാത്രമേ അന്തിമ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ സാധ്യമാകു. ഇതിനായി ബി നിലവറ കൂടി തുറക്കണം. പൂജക്കുള്ള ആഭരണങ്ങള്‍ നിലവറകളില്‍ നിന്ന് അനുവദിക്കണം എന്ന തന്ത്രിമാരുടെ ആവശ്യത്തിലും തീരുമാനം എടുക്കണം എന്ന് അപേക്ഷയില്‍ പറയുന്നുണ്ട്. ബി നിലവറ തുറക്കാന്‍ രാജ കുടുംബം എതിര്‍ക്കുന്നുണ്ട്. നിലവറ തുറന്നാല്‍ ഗുരുധരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നാണ് അവരുടെ വാദം.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു കല്ലറകളില്‍ അഞ്ചും അമൂല്യവസ്തുക്കള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ്‌റൂമുകള്‍ ആണ്. എന്നാല്‍ ആറാമത്തെ കല്ലറ ആയ ബി കല്ലറ ഒരു സ്‌ട്രോങ്‌റൂം അല്ല. മറിച്ചതു ദേവചൈതന്യവും ആയി അഭേദ്യബന്ധം ഉള്ള ഒരു പവിത്രസ്ഥാനം ആണ്.
ബി നിലവറയ്ക്കുള്ളില്‍ ഒന്നില്‍ അധികം അറകള്‍ ഉണ്ട്. ഇവയില്‍ ആദ്യത്തെ അറയില്‍ പല അമൂല്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഈ അറ 1931 ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കല്‍പ്പന അനുസരിച്ച് തുറന്നിട്ടുണ്ട്. ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ കാലത്തും ഇതു പല ആവശ്യങ്ങള്‍ക്കുമായി തുറന്നിട്ടുണ്ട്. ഈ നിലവറ കടന്നാല്‍ വീണ്ടും ഒരു നിലവറ ഉണ്ട്. അതാണു തുറക്കാന്‍ പാടില്ല എന്നു തിരുവിതാംകൂര്‍ കൊട്ടാരവും പുരോഹിതന്മാരും ഭക്തജനങ്ങളും വിശ്വസിക്കുന്ന നിലവറ. ഈ നിലവറയില്‍ ശ്രീപത്മനാഭസ്വാമിയുടെ ചൈതന്യപുഷ്ടിക്കായി സ്ഥാപിച്ചിട്ടുള്ള അനവധി വസ്തുക്കള്‍ ഉണ്ട്. കൂടാതെ ദേവന്മാര്‍, ഋഷിമാര്‍, കാഞ്ഞിരോട്ടു യക്ഷിയമ്മ എന്നിവര്‍ അദൃശ്യരായി സ്വാമിയെ സേവിച്ചു ഈ നിലവറയ്ക്കുള്ളില്‍ വസിക്കുന്നു ധ34പ. ഈ അറയുടെ സംരക്ഷകന്‍ ക്ഷേത്രത്തിലെ ശ്രീ നരസിംഹസ്വാമിയാണ് . ഈ നിലവറ പുറത്തുളള സര്‍പ്പച്ചിഹ്നം അപായ സൂചന ആണ്. 2011 ഓഗസ്റ്റ് മാസം ക്ഷേത്രത്തില്‍ നടന്ന അഷ്ടമംഗല ദേവപ്രശ്‌നം ഈ അറ തുറക്കാന്‍ പാടില്ല എന്ന ഭക്തജനങ്ങളുടെ വിശ്വാസം ശരി വയ്ക്കുകയും ഈ അറ നിരോധിതമേഖല ആണെന്നു വിധിക്കുകയും ചെയ്തിരുന്നു. ഈ നിലവറ ുറക്കുന്നതു ശ്രീപത്മനാഭസ്വാമിയുടെ ഉഗ്രകോപം ക്ഷണിച്ചു വരുത്തും എന്നും ദൈവജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കി.
1933 ല്‍ തിരുവനന്തപുരം സന്ദര്‍ശിച്ച എമിലി ഗില്‍ക്രിസ്റ്റ് ഹാച്ച് തന്റെ പുസ്തകത്തില്‍ നിലവറകളെ സംബന്ധിച്ച് ഒരു കാര്യം പറയുന്നുണ്ട്. 1908 ല്‍ നിലവറ തുറക്കാന്‍ ശ്രമിച്ചവര്‍ മഹാസര്‍പ്പങ്ങളെക്കണ്ടു ഭയന്നു പ്രാണനും കൊണ്ടോടിയതായി അവര്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ ഈ നിലവറ കതകു തുറന്നാല്‍ കടലിനെ തടുത്തു നില്‍കാന്‍ ശേഷിയുള്ള തരത്തില്‍ വലുപ്പമുള്ള ഒരു കരങ്കല്ല് ഇത് തുറക്കുന്ന ആളുടെ മുകളില്‍ പതിക്കുകയും. ശ്രീപത്മനാഭസ്വാമിയുടെ ഉഗ്രകോപം ക്ഷണിച്ചു വരുത്തുന്നത് മൂലം കേരളം മുഴുവം കടല്‍ കയറി നശിക്കുകയും ചെയ്യും എന്നും ഒരു പക്ഷകാര്‍ വാദിക്കുന്നു. എന്നാല്‍ ഇത്രയും ഭീതി മനുഷ്യരില്‍ സൃഷ്ടിക്കുന്നത് ഈ നിലവറ തുറക്കതിരിക്കാനും മറ്റു നിലവറയെകാള്‍ അധിക സമ്പത്ത് ബി നിലവറയില്‍ ഉണ്ടാകുമെന്ന് ഉറപ്പ് ഉള്ളതിനാലാണോ എന്ന സംശയവും ബാക്കി നില്‍ക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha