ഭര്‍ത്താവിനു മദ്യം നല്‍കി മയക്കിയ ശേഷം ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഭര്‍ത്താവിനെ മദ്യം കൊടുത്തു മയക്കിയശേഷം തോക്ക് ചൂണ്ടി ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍. മറ്റു മൂന്നു പേര്‍ ഒളിവിലാണ്.
പള്ളിത്താഴം സ്വദേശികളായ പാറപ്പായി മലയില്‍ ദിലീപ് (30), പാണ്ടിപ്പിള്ളി റിന്റോ (20), തച്ചമറ്റത്തില്‍ ജോബി (20) എന്നിവരാണ് പിടിയിലായത്. ഈ കേസില്‍ മൂന്ന് പേരെക്കൂടി പിടികൂടാനുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് പ്രതികളില്‍ ദിലീപും റിന്റോയും.
ഇക്കഴിഞ്ഞ 28-നായിരുന്നു സംഭവം. യുവതി താമസിക്കുന്നതിനരികിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ചാരായം വാറ്റുന്നതു പതിവായിരുന്നു. സംഭവ ദിവസം വാറ്റിയെടുത്ത ചാരായവുമായി യുവതിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഭര്‍ത്താവിന് മദ്യം നല്‍കി മയക്കി കിടത്തുകയായിരുന്നു.
അതിനുശേഷം തോക്ക് ചൂണ്ടി യുവതിയെ കടന്നുപിടിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. യുവതി സഹായത്തിനായി ഭര്‍ത്താവിനെ വിളിച്ചെങ്കിലും ബോധരഹിതനായ ഭര്‍ത്താവ് ഉണര്‍ന്നില്ല. യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ ഇറങ്ങിപ്പോകുകയായിരുന്നു.
സംഭവത്തെ തുടര്‍ന്നു യുവതി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും കയര്‍ പൊട്ടി നിലത്തുവീഴുകയുമായിരുന്നു. യുവതിയെ ഇതിന് മുന്‍പും പല തവണ യുവാക്കള്‍ ശല്യപ്പെടുത്തിയിരുന്നതായി പരാതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























