ശ്രീകാര്യത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
ശ്രീകാര്യത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്‍വന്‍ (68) ആണ് മരിച്ചത്. പുലര്‍ച്ചെ 5.30-ന് ശ്രീകാര്യം ഇളംകുളത്താണ് അപകടം നടന്നത്.
കോഴിക്കോട്ടേയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. ഉടന്‍ തന്നെ ശ്രീകാര്യം പോലീസ് സെല്‍വനെ മെഡി.കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെല്‍വന്‍ പാല്‍ വില്‍പ്പനക്കാരനാണ് .
"
https://www.facebook.com/Malayalivartha