പൂട്ടിയ ബാറുകള്‍ ഇനി തുറക്കാനാകില്ലെന്ന് എ കെ ആന്റണി

വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഒന്നിച്ച് ശ്രമിച്ചാല്‍ പോലും പൂട്ടിയ ബാറുകള്‍ ഇനി തുറക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് ചിലര്‍ വാഗ്ദാനം നല്‍കിയതായി കേള്‍ക്കുന്നു. ശരിയോ തെറ്റോ എന്ന് തനിക്കറിയില്ല. പൂട്ടിയ ബാറുകള്‍ ഇനി തുറക്കാന്‍ കഴിയില്ലെന്ന് ആന്റണി സൂചിപ്പിച്ചു.
അധികാരത്തിലെത്താന്‍ എന്ത് അവസരവാദ രാഷ്ട്രീയവും കളിക്കുന്ന എല്‍ഡിഎഫിനേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് യുഡിഎഫ് എന്നും എകെ ആന്റണി കൊല്ലത്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























