കെട്ടിപ്പിടിച്ച് കുതികാല്‍ വെട്ടുമെന്ന പരാമര്‍ശം ചേരുന്നവര്‍ക്ക് സ്വീകരിക്കാമെന്ന് മാണി

തനിക്ക് ചുറ്റും ഒളിഞ്ഞും തെളിഞ്ഞും ശത്രുക്കളുണ്ടെന്നും 'കെട്ടിപ്പിടിച്ച് കുതികാല്‍ വെട്ടും' എന്ന തന്റെ പരാമര്‍ശം ചേരുന്നവര്‍ക്ക് സ്വീകരിക്കാമെന്നും കെ.എം മാണി. ഗൂഢാലോചന സംബന്ധിച്ച കേരളാ കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിടില്ല. രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും നമ്പാന്‍ കൊള്ളാവുന്നത് കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്നും ഇന്നലെ മാണി പറഞ്ഞിരുന്നു.
കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്ന സാഹചര്യമാണ് രാഷ്ട്രീയത്തിലുള്ളതെന്നും നമ്പാന്‍ കഴിയുന്നത് കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്നുമാണ് മാണി പറഞ്ഞിരുന്നു. ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി സുകേശനും ബിജു രമേശും ഗൂഢാലോചന നടത്തിയെന്ന പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മാണി തുറന്നടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























