പുഷ് അപ്പില്‍ ലോക റെക്കോര്‍ഡുമായി മലയാളി

പുഷ് അപ്പില്‍ എരുമേലി സ്വദേശി കെ.ജെ ജോസഫാണ് അമേരിക്കകാരനായ റോണ്‍ കൂപ്പറിന്റെ ലോക റെക്കോര്‍ഡ് മറികടന്നത്. ആദ്യമായല്ല ലോകറെക്കോര്‍ഡുകളില്‍ ജോസഫ് ഇടം തേടുന്നത്. 2015ല്‍ ഇരുമ്പ് കമ്പികള്‍ കൈകൊണ്ട് അടിച്ചൊടിച്ചും ജോസഫ് റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് 2015ല്‍തന്നെ ഒരു മണിക്കൂറില്‍ 2000 പുഷ് അപ്പുകള്‍ അടിച്ച് ഈ എരുമേലിക്കാരന്‍ വീണ്ടും ലോക റെക്കോര്‍ഡ് കുറിച്ചു.
എന്നാല്‍ ഇതുകൊണ്ടും റെക്കോര്‍ഡുകളോടുള്ള ഇഷ്ടം അവസാനിപ്പിക്കാന്‍ ജോസഫ് തയ്യാറായിരുന്നില്ല. ഒരു മിനിട്ടില്‍ 79 പുഷ് അപ്പ് എന്ന അമേരിക്കകാരന്‍ റോണ്‍ കൂപ്പറിന്റെ റെക്കോര്‍ഡിലാണ് ജോസഫ് ഇത്തവണ കണ്ണുവെച്ചത്. 100 പുഷ് അപ്പുകള്‍ ലക്ഷ്യംവച്ചെങ്കിലും ഒരു മിനിട്ടില്‍ 79നെ 82 പുഷപ്പുകള്‍ക്ക് മറികടന്ന് ജോസഫ് റെക്കോര്‍ഡ് തിരുത്തി. കരാട്ടെയിലും കളരിപ്പയറ്റിലും മികവ് തെളിയിച്ചിട്ടുള്ള ജോസഫ് പഞ്ചകര്‍മ്മയിലും ഗുസ്തിയിലും കഴിവ് തെളിയിച്ചിട്ടുള്ളയാളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























