ബംഗളൂരുവില്‍ ഹോസ്റ്റലിലെ ടെറസില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കോളേജ് ഹോസ്റ്റലിലെ ടെറസില്‍ നിന്ന് താഴെവീണ് മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ബംഗളൂരു ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിനിയായ ജിത(21)ആണ് മരിച്ചത്. മൂവാറ്റുപുഴ റാക്കാട് മുട്ടത്ത് സജീവന്റെയും ഗീതയുടെയും മകളാണ് ജിത.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. പഠിക്കാനായിട്ടാണ് ജിത ടെറസിന്റെ മുകളില്‍ കയറിയത്. ഇതിനിടെ ഫോണ്‍ വന്നപ്പോള്‍ അത് അറ്റന്റ് ചെയ്ത് സംസാരിക്കുന്നതിനിടെ ജിത താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സപ്തഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























